കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ് സിയെ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ. ഗോൾ രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്. മത്സരത്തിന്റെ 67 ശതമാനവും ഒഡീഷയാണ് പന്തിനെ നിയന്ത്രിച്ചത്. എന്നാൽ ഗോൾ നേട്ടത്തിലേക്ക് എത്താൻ ഒഡീഷയ്ക്ക് കഴിഞ്ഞില്ല. ഒഡീഷയെക്കാൾ ഷോട്ടുകളും ഗോൾ ശ്രമങ്ങളും ഉണ്ടായത് ഈസ്റ്റ് ബംഗാളിന്റെ ഭാഗത്ത് നിന്നായിരുന്നു.
മുൻ മത്സരങ്ങളിലേതിന് തുല്യമായി ശക്തരായ ടീമുകളെ സമനിലയിൽ തളയ്ക്കുകയെന്ന തന്ത്രമാണ് ഈസ്റ്റ് ബംഗാൾ പുറത്തെടുത്തത്. ഒഡീഷയുടെ മുന്നേറ്റം ഫലപ്രദമായി തടയാൻ ഈസ്റ്റ് ബംഗാളിന് സാധിക്കുകയും ചെയ്തു. എട്ട് ഷോട്ടുകൾ മാത്രമാണ് മത്സരത്തിൽ ഒഡീഷയ്ക്ക് സാധ്യമായത്. അതിലൊന്ന് മാത്രമാണ് ലക്ഷ്യത്തിലേക്ക് വെയ്ക്കാൻ ഒഡീഷയ്ക്ക് സാധിച്ചത്.
താരങ്ങൾ തോൽക്കുമ്പോൾ; സാക്ഷി വിരാമമിട്ടത് ഗുസ്തിയെ അടയാളപ്പെടുത്തിയ കരിയർഈസ്റ്റ് ബംഗാളിന്റെ ഭാഗത്ത് നിന്ന് 12 ഷോട്ടുകളുണ്ടായി. മൂന്നെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. സമനിലയോടെ പോയിൻ്റ് ടേബിളിൽ ഈസ്റ്റ് ബംഗാളിന്റെ സ്ഥാനം ഏഴാമതാണ്. ഒഡീഷ അഞ്ചാം സ്ഥാനത്താണ്. എഫ് സി ഗോവയ്ക്കാണ് ഒന്നാം സ്ഥാനം.