ഔദ്യോഗികം; ലൂയിസ് സുവാരസ് ഇന്റർ മയാമിയിൽ

ഡിസംബർ ആദ്യമാണ് ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിൽ സുവാരസിന്റെ കരാർ അവസാനിക്കുന്നത്.

dot image

ഫ്ലോറിഡ: അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുന്നു. ഉറുഗ്വേ സ്ട്രൈക്കർ ലൂയിസ് സുവാരസ് ഇന്റർ മയാമിയിലേക്കെന്ന് സ്ഥിരീകരണം. 2024ലെ മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്കൊപ്പം ലൂയിസ് സുവാരസും ഉണ്ടാകും. ഒരു വർഷത്തേയ്ക്കാണ് സുവാരസ് ഇന്റർ മയാമിയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

ഇന്റർ മയാമിക്കൊപ്പം പുതിയ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് ലൂയിസ് സുവാരസ് പ്രതികരിച്ചു. പുതിയ സീസണിനായി അക്ഷമനായി കാത്തിരിക്കുന്നു. ലോകോത്തര ഫുട്ബോൾ ക്ലബിനൊപ്പം വലിയ നേട്ടങ്ങൾ ആഗ്രഹിക്കുന്നതായും സുവാരസ് വ്യക്തമാക്കി.

താരങ്ങൾ തോൽക്കുമ്പോൾ; സാക്ഷി വിരാമമിട്ടത് ഗുസ്തിയെ അടയാളപ്പെടുത്തിയ കരിയർ

ഡിസംബർ ആദ്യമാണ് ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിൽ സുവാരസിന്റെ കരാർ അവസാനിച്ചത്. കാൽമുട്ടിന് ശസ്ത്രക്രീയ ആവശ്യമുള്ളതിനാൽ താരം കരിയർ അവസാനിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. പക്ഷേ ബാഴ്സലോണയിലെ താരങ്ങൾ വീണ്ടും ഒന്നിക്കുകയാണ്. അടുത്ത സീസണിൽ മെസ്സി, സുവാരസ്, സെർജിയോ ബുസ്കെറ്റ്സ്, ജോർഡി അൽബ സംഘമാണ് ഇന്റർ മയാമിയുടെ ആകർഷണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us