ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിലിനെതിരെ നോട്ടിങ്ഹാം ഫോറസ്റ്റിന് തകർപ്പൻ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നോട്ടിങ്ഹാം ഫോറസ്റ്റിന്റെ വിജയം. ആദ്യ മിനിറ്റുമുതൽ ഇരുടീമുകളും മികച്ച പോരാട്ടം കാഴ്ചവെച്ചു. 23-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ അലക്സാണ്ടര് ഇസാക്ക് ന്യൂകാസിലിനെ മുന്നിലെത്തിച്ചു. എങ്കിലും ഹാട്രിക് നേട്ടവുമായി ക്രിസ് വുഡ് നോട്ടിങ്ഹാം ഫോറസ്റ്റിനെ വിജയത്തിലേക്ക് നയിച്ചു.
മറ്റൊരു മത്സരത്തിൽ ഫുൾഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ബേൺമൗത്ത് പരാജയപ്പെടുത്തി. ജസ്റ്റിൻ ക്ലൈവർട്ട്, ഡൊമിനിക് സോളങ്കെ, ലൂയിസ് സിനിസ്റ്റെറ എന്നിവരാണ് ബേൺമൗത്തിന് വേണ്ടി വലചലിപ്പിച്ചത്. ഷെഫീൽഡ് യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ച് ലൂട്ടൺ ടൗണും വിജയം നേടി.
ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരം കെ എൽ രാഹുലിൽ; ആദ്യ ദിനം എട്ടിന് 208രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലൂട്ടൺ ടൗണിന്റെ വിജയം. മത്സരത്തിൽ 76 മിനിറ്റുവരെ 2-1ന് ഷെഫീൽഡ് യുണൈറ്റഡായിരുന്നു മുന്നിൽ. എന്നാൽ 77-ാം മിനിറ്റിൽ ജാക്ക് റോബിൻസൺ, 81-ാം മിനിറ്റിൽ അനിസ് ബെൻ സ്ലിമാൻ എന്നിവർ സെൽഫ് ഗോൾ അടിച്ചപ്പോൾ ലൂട്ടൺ ടൗൺ മുന്നിലെത്തി. ലോങ് വിസിൽ മുഴങ്ങിയപ്പോൾ 3-2ന് ലൂട്ടൺ ടൗൺ വിജയം സ്വന്തമാക്കി.