ഇന്ത്യൻ സൂപ്പർ ലീഗ്; പഞ്ചാബിനെ ഒരു ഗോളിന് തോൽപ്പിച്ച് ഒഡീഷ

പോയിന്റ് ടേബിളിൽ ഒഡീഷ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയർന്നു.

dot image

ഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബിനെ പരാജയപ്പെടുത്തി ഒഡീഷ എഫ് സി. എതിരില്ലാത്ത ഒരു ഗോളിനാണ് ഒഡീഷയുടെ വിജയം. റോയി കൃഷ്ണയുടെ ഗോളാണ് ഒഡീഷയ്ക്ക് വിജയം നേടിക്കൊടുത്തത്. സ്വന്തം സ്റ്റേഡിയത്തിൽ പഞ്ചാബിന്റെ രണ്ടാം തോൽവിയാണിത്.

മത്സരത്തിന്റെ ആദ്യ മിനിറ്റുകൾ മുതൽ മത്സരത്തിന്റെ നിയന്ത്രണം ഒഡീഷ ഏറ്റെടുത്തു. തുടർ ആക്രമണങ്ങൾക്ക് 21-ാം മിനിറ്റിൽ ഗുണമുണ്ടായി. ഐസക്ക് റാൾട്ടെയുടെയും റോയി കൃഷ്ണയുടെയും കൂട്ടായ ശ്രമം ഒഡീഷയ്ക്ക് ലീഡ് നേടിനൽകി. റോയി കൃഷ്ണയാണ് അവസാന ടച്ചിലൂടെ ഗോൾ നേടിയത്. ആദ്യ പകുതിയിലെ പഞ്ചാബിന്റെ ശ്രമങ്ങൾക്ക് ഒഡീഷയുടെ പ്രതിരോധം തടയിട്ടു.

ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരം കെ എൽ രാഹുലിൽ; ആദ്യ ദിനം എട്ടിന് 208

രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോൾ ശ്രമങ്ങൾ അധികം നടത്തിയില്ല. ഇതോടെ ആർക്കും ഗോൾ നേടാൻ കഴിഞ്ഞതുമില്ല. ഒടുവിൽ ഒരു ഗോളിന്റെ വിജയത്തോടെ ഒഡീഷ മത്സരം അവസാനിപ്പിച്ചു. പോയിന്റ് ടേബിളിൽ ഒഡീഷ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയർന്നു. പഞ്ചാബ് എഫ് സി 11-ാം സ്ഥാനത്താണ്. ഗോവ ഒന്നാമതും കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തുമുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us