മാഡ്രിഡ്: സൂപ്പര് താരങ്ങളായ കിലിയന് എംബാപ്പെയുടെയും എര്ലിങ് ഹാലണ്ടിന്റെയും ജഴ്സികള് വിലക്കി റയല് മാഡ്രിഡ്. ക്ലബ്ബിന്റെ ഔദ്യോഗിക ഷോപ്പുകളില് താരങ്ങളുടെ പേരിലുള്ള ജഴ്സികള് പ്രിന്റ് ചെയ്യുന്നത് വിലക്കേര്പ്പെടുത്തിയെന്നാണ് റിപ്പോര്ട്ട്. എംബാപ്പെയുടെയും ഹാലണ്ടിന്റെയും പേരിലുള്ള ജഴ്സി ആവശ്യപ്പെട്ട് എത്തിയ രണ്ട് ആരാധകരെ ക്ലബ്ബ് നിരസിച്ചുവെന്ന് എസ്ഇആര് ഡിപോര്ട്ടീവോസ് റിപ്പോര്ട്ട് ചെയ്തു.
റയല് മാഡ്രിഡിന്റെ ഷോപ്പുകളില് ആരാധകരുടെ ഇഷ്ടാനുസരണം ജഴ്സികളുടെ പുറകില് മാഡ്രിഡ് താരങ്ങളുടെ പേരും നമ്പരും പ്രിന്റ് ചെയ്യാന് സാധിക്കും. അതില് നിന്ന് വ്യത്യസ്തമായി എംബാപ്പെയുടെയും ഹാലണ്ടിന്റെയും ജഴ്സികളാണ് ആരാധകര് ഇപ്പോള് കൂടുതലായി ആവശ്യപ്പെടുന്നത്. എന്നാല് ജഴ്സികള് വാങ്ങാനെത്തുന്ന വിതരണക്കാരോട് മറ്റു ക്ലബ്ബുകളിലുള്ള താരങ്ങളുടെ പേരിലുള്ള ജഴ്സികള് പ്രിന്റ് ചെയ്ത് നല്കില്ലെന്ന നിലപാടാണ് ക്ലബ്ബ് സ്വീകരിച്ചിരിക്കുന്നത്.
പ്രീമിയർ ലീഗിൽ ചെൽസിക്കും മാഞ്ചസ്റ്റർ സിറ്റിക്കും ജയം; ബ്രെന്റ്ഫോർഡിനെ തകർത്ത് വോൾവ്സ്നിലവില് എംബാപ്പെ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജര്മ്മന് വേണ്ടിയും എര്ലിങ് ഹാലണ്ട് മാഞ്ചസ്റ്റര് സിറ്റിക്ക് വേണ്ടിയുമാണ് ബൂട്ടുകെട്ടുന്നത്. എംബാപ്പെ പിഎസ്ജി വിടാനൊരുങ്ങുന്നുവെന്നും സാന്റിയാഗോ ബെര്ണബ്യൂവിലേക്ക് ചേക്കേറാനൊരുങ്ങുന്നുവെന്നും ശക്തമായ അഭ്യൂഹങ്ങള് പ്രചരിച്ചിരുന്നു. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര് സിറ്റിയ്ക്ക് വേണ്ടി മികച്ച ഫോമില് കളിക്കുന്ന ഹാലണ്ടിനെയും റാഞ്ചാന് റയല് മാഡ്രിഡ് ശ്രമിച്ചിരുന്നു. എന്നാല് നോര്വീജിയന് സൂപ്പര് താരം സിറ്റിയുമായുള്ള കരാര് പുതുക്കുകയായിരുന്നു.