ലണ്ടൻ: ഫുട്ബോൾ ലോകത്തിന് ആവേശം പകരുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. ജനുവരി 13ന് ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന് തുടക്കമാകും. ഐവറി കോസ്റ്റിലാണ് ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് നടക്കുക. ജനുവരി 12നാണ് ഏഷ്യൻ ഫുട്ബോളിന്റെ ഉത്സവത്തിന് തുടക്കമാകും. ഖത്തറിൽ എഎഫ്സി ഏഷ്യൻ കപ്പിന് പന്തുരുളും. എന്നാൽ ആശങ്കയിലാകുന്നത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളാണ്. ചില താരങ്ങളെ ടീമുകൾക്ക് നഷ്ടപ്പെട്ടേക്കാം.
ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് ലിവർപൂളാണ്. ഈജിപ്ത് ക്യാപ്റ്റൻ മുഹമ്മദ് സലായെ വിട്ടുകൊടുത്താൽ ലിവർപൂളിനായി ആര് ഗോളടിക്കും. ഇക്കാര്യത്തിൽ വ്യക്തമായ പദ്ധതിയുണ്ടെന്നാണ് യര്ഗന് ക്ലോപ്പിന്റെ വാദം. ജപ്പാൻ നായകൻ വതാരു എൻഡോയും ലിവർപൂളിന്റെ താരമാണ്.
ഡ്രെസ്സിംഗ് റൂമിലെത്തിയ കോഹ്ലിയെ അഭിനന്ദിച്ച് രോഹിത്; ദൃശ്യങ്ങൾ വൈറൽമാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആന്ദ്ര ഒനാന കാമറൂണിന്റെ താരമാണ്. ഈ വർഷം യുണൈറ്റഡിന്റെ സ്ഥിരം കീപ്പറാണ് ഒനാന. ചെൽസിക്ക് നിക്കോളാസ് ജാക്സണെ വിട്ടുകൊടുക്കേണ്ടി വരുമോ എന്നതാണ് വെല്ലുവിളി ഉയർത്തുന്നത്. സണ് ഹ്യും മിന് നഷ്ടപ്പെടുമോ എന്നാണ് ടോട്ടനത്തിന്റെ പേടി. ആറോളം താരങ്ങൾ നോട്ടിങ്ഹാം ഫോറസ്റ്റ് വിട്ട് സ്വന്തം രാജ്യത്തിന്റെ ജഴ്സി അണിഞ്ഞേക്കും. എന്നാൽ താരങ്ങളുടെ കാര്യത്തിൽ ക്ലബുകളുടെ നടപടി എന്താണെന്ന് അറിയേണ്ടതുണ്ട്.