ഹ്യൂഗോ ലോറിസ് മേജർ ലീഗ് സോക്കറിലേക്ക്; ഇനി ലോസ് എയ്ഞ്ചൽസ് കീപ്പർ

ലോറിസിന്റെ 11 വർഷം നീണ്ട ടോട്ടനം കരിയറിനാണ് അവസാനമാകുന്നത്

dot image

പാരിസ്: ഫ്രാൻസിന് ലോകകിരീടം നേടിക്കൊടുത്ത നായകൻ ഹ്യൂഗോ ലോറിസ് ടോട്ടനം വിടുന്നു. മേജർ ലീഗ് സോക്കറിൽ ലോസ് എയ്ഞ്ചൽസ് ക്ലബിലേക്കാണ് താരം ചുവടുമാറുന്നത്. 2025 വരെയാണ് താരത്തിന്റെ കരാർ. ഡിസംബർ 31ന് ബേൺമൗത്തിനെതിരായ മത്സരത്തോടെ ലോറിസിന്റെ ടോട്ടനം കരിയറിന് അവസാനമാകും. ജനുവരി ഒന്നിന് ആരംഭിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ താരകൈമാറ്റം നടക്കും.

2018ലെ റഷ്യൻ ലോകകപ്പിൽ ഫ്രാന്സിന് കിരീടം നേടിക്കൊടുത്ത നായകനും ഗോള്കീപ്പറുമാണ് ഹ്യൂഗോ ലോറിസ്. 2022ലെ ലോകകപ്പിൽ ഫ്രാൻസിനെ ഫൈനലിൽ എത്തിക്കാനും ലോറിസിന് കഴിഞ്ഞു. ഫൈനൽ തോൽവിയുടെ ആഘാതം മാറും മുമ്പെ ലോറിസ് അന്താരാഷ്ട്ര കരിയര് അവസാനിപ്പിച്ചിരുന്നു. 15 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് അന്ന് താരം വിരാമമിട്ടത്.

ബെല്ലിങ്ഹാമിന് ക്രിക്കറ്റും വഴങ്ങും; പരിശീലന ദൃശ്യങ്ങൾ വൈറൽ

37കാരനായ ലോറിസിന്റെ 11 വർഷം നീണ്ട ടോട്ടനം കരിയറിനാണ് അവസാനമാകുന്നത്. ടോട്ടനത്തിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടിയ താരവും ലോറിസാണ്. മേജർ ലീഗ് സോക്കറിൽ നിലവിലെ ഫൈനലിസ്റ്റുകളാണ് ലോസ് എയ്ഞ്ചൽസ് എഫ്സി.

dot image
To advertise here,contact us
dot image