മുംബൈ: എഎഫ്സി ഏഷ്യന് കപ്പിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന് സീനിയര് പുരുഷ ഫുട്ബോള് ടീം കോച്ച് ഇഗോര് സ്റ്റിമാക് ആണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഏഷ്യന് കപ്പിനായി ബ്ലൂ ടൈഗേഴ്സ് ശനിയാഴ്ച ദോഹയില് എത്തും. 2024 ജനുവരി 13ന് നടക്കുന്ന ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മത്സരത്തില് ഓസ്ട്രേലിയയാണ് എതിരാളികള്.
മലയാളി താരങ്ങളായ സഹല് അബ്ദുള് സമദും രാഹുല് കെപിയും ടീമിലിടം നേടി. സഹലിന് പരിക്കിന്റെ ആശങ്കയുണ്ടായിരുന്നെങ്കിലും ഫിറ്റ്നസ് വീണ്ടെടുത്ത താരത്തെ സ്റ്റിമാക് ടീമിലുള്പ്പെടുത്തുകയായിരുന്നു. രാഹുല് കെ പി, ഇഷാന് പണ്ഡിത, പ്രീതം കോട്ടാല് എന്നിവരാണ് സ്ക്വാഡില് ഇടംനേടിയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്. ഇവര് സൂപ്പര് കപ്പില് ബ്ലാസ്റ്റേഴ്സ് ടീമിലുണ്ടാകില്ല.
Your #BlueTigers 🐯 squad for the #AsianCup2023 🇮🇳🏆
— Indian Football Team (@IndianFootball) December 30, 2023
More details 👉 https://t.co/dZnAhok4su#IndianFootball ⚽ pic.twitter.com/fMrghLG2gk
ഖത്തര് 2023 എഎഫ്സി ഏഷ്യന് കപ്പിനുള്ള ഇന്ത്യയുടെ 26 അംഗ ടീം
ഗോള്കീപ്പര്മാര്: അമരീന്ദര് സിംഗ്, ഗുര്പ്രീത് സിംഗ് സന്ധു, വിശാല് കൈത്.
ഡിഫന്ഡര്മാര്: ആകാശ് മിശ്ര, ലാല്ചുങ്നുംഗ, മെഹ്താബ് സിംഗ്, നിഖില് പൂജാരി, പ്രീതം കോട്ടാല്, രാഹുല് ഭേക്കെ, സന്ദേശ് ജിംഗന്, സുഭാശിഷ് ബോസ്.
മിഡ്ഫീല്ഡര്മാര്: അനിരുദ്ധ് ഥാപ്പ, ബ്രാന്ഡന് ഫെര്ണാണ്ടസ്, ദീപക് താംഗ്രി, ലാലെങ്മാവിയ റാള്ട്ടെ, ലിസ്റ്റണ് കൊളാക്കോ, നവോറെം മഹേഷ് സിംഗ്, സഹല് അബ്ദുള് സമദ്, സുരേഷ് സിംഗ് വാങ്ജാം, ഉദാന്ത സിംഗ്.
ഫോര്വേഡുകള്: ഇഷാന് പണ്ഡിത, ലാലിയന്സുവാല ചാങ്തെ, മന്വീര് സിംഗ്, രാഹുല് കണ്ണോലി പ്രവീണ്, സുനില് ഛേത്രി, വിക്രം പ്രതാപ് സിംഗ്.
ഖത്തര് 2023ലെ എഎഫ്സി ഏഷ്യന് കപ്പില് ഇന്ത്യയുടെ ഗ്രൂപ്പ് ബി മത്സരങ്ങള്
ജനുവരി 13, 2024: ഓസ്ട്രേലിയ-ഇന്ത്യ (ഇന്ത്യന് സമയം 17:00, അഹ്മദ് ബിന് അലി സ്റ്റേഡിയം, അല് റയ്യാന്)
ജനുവരി 18, 2024: ഇന്ത്യ-ഉസ്ബെക്കിസ്ഥാന് (ഇന്ത്യന് സമയം 20:00, അഹ്മദ് ബിന് അലി സ്റ്റേഡിയം, അല് റയ്യാന്)
ജനുവരി 23, 2024: സിറിയ-ഇന്ത്യ (ഇന്ത്യന് സമയം17:00, അല് ബൈത്ത് സ്റ്റേഡിയം, അല് ഖോര്)