ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോളിന്റെ ഭാവി പ്രതീക്ഷയാണ് ജൂഡ് ബെല്ലിങ്ഹാം. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ കരുത്തുറ്റ മധ്യനിര താരം. ക്രിസ്മസ് ദിനങ്ങൾ ഇപ്പോൾ സ്വന്തം കുടുംബത്തോടൊപ്പമാണ് താരം ചിലവഴിക്കുന്നത്. ഫുട്ബോൾ മാത്രമല്ല ക്രിക്കറ്റും ബെല്ലിങ്ഹാമിന് വഴങ്ങും. താരം ക്രിക്കറ്റ് പരിശീലിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
ജൂഡ് ബെല്ലിങ്ഹാമിന്റെ സഹോദരൻ ജോബ് ബെല്ലിങ്ഹാമും ഫുട്ബോൾ താരമാണ്. എന്നാൽ ഈ ദിവസങ്ങളിൽ ക്രിക്കറ്റ് കളിക്കുന്നതിലാണ് ഇരുവരും ആനന്ദം കണ്ടെത്തുന്നത്. സണ്ടർലാണ്ടിന്റും കവൻട്രിയും തമ്മിലുള്ള ഒരു ക്രിക്കറ്റ് മത്സരത്തിൽ ഇരു താരങ്ങളും പങ്കെടുക്കുകയും ചെയ്തു. 18 വയസ് മാത്രമാണ് ജോബ് ബെല്ലിങ്ഹാമിനുള്ളത്.
വിശ്രമമില്ലാതെ പരിശീലനം; സമൂഹമാധ്യമങ്ങളിൽ തരംഗമായി അജിൻക്യ രഹാനെDon't bowl there to Jude Bellingham 👀 pic.twitter.com/FwebWddMjx
— Test Match Special (@bbctms) December 29, 2023
മുമ്പ് ബലോൻ ദ് ഓർ വേദിയിൽ 21 വയസിൽ താഴെയുള്ള മികച്ച താരത്തിനുള്ള കോപ ട്രോഫി ജൂഡ് ബെല്ലിങ്ഹാം സ്വന്തമാക്കിയിരുന്നു. പിന്നാലെ യൂറോപ്പിലെ മികച്ച യുവ താരത്തിനുള്ള ഗോള്ഡന് ബോയ് പുരസ്കാരവും റയൽ താരത്തെ തേടിയെത്തി.