ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് യുണൈറ്റഡ് വീണ്ടും പരാജയത്തിന്റെ വഴിയില്. ശനിയാഴ്ച നടന്ന മത്സരത്തില് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് നോട്ടിങ്ഹാം ഫോറസ്റ്റിനോടാണ് യുണൈറ്റഡ് തോല്വി വഴങ്ങിയത്. കഴിഞ്ഞ മത്സരത്തില് ആസ്റ്റണ് വില്ലയ്ക്കെതിരെ 3-2ന് വിജയിച്ച് എറിക് ടെന്ഹാഗിന്റെ ശിഷ്യന്മാര് വമ്പന് തിരിച്ചുവരവ് നടത്തിയെങ്കിലും നോട്ടിങ്ഹാമിനെതിരെ ആ പ്രകടനം ആവര്ത്തിക്കാനായില്ല.
Defeat at The City Ground.#MUFC || #NFOMUN
— Manchester United (@ManUtd) December 30, 2023
നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ഹോം ഗ്രൗണ്ടായ സിറ്റി ഗ്രൗണ്ടിലായിരുന്നു മത്സരം നടന്നത്. ഗോള്രഹിതവും വിരസവുമായ ആദ്യ പകുതിയ്ക്ക് ശേഷമായിരുന്നു മത്സരത്തിലെ ഗോളുകളെല്ലാം പിറന്നത്. ആദ്യ പകുതിയില് ഇരുകൂട്ടരും കാര്യമായ അവസരങ്ങള് സൃഷ്ടിച്ചില്ലെങ്കിലും രണ്ടാം പകുതിയില് ആവേശകരമായ മത്സരം കാണാനായി. 64-ാം മിനിറ്റില് ആതിഥേയര് ലീഡെടുത്തു. നികോളാസ് ഡോമിങ്കസ് ആണ് ആദ്യ ഗോള് നേടിയത്.
പ്രായം വെറും അക്കം മാത്രം; 54 ഗോളുകള്, 2023ലെ ടോപ് സ്കോററായി ക്രിസ്റ്റ്യാനോ റൊണാള്ഡോഗോള് വഴങ്ങിയതോടെ ഉണര്ന്നു കളിക്കാന് തുടങ്ങിയ യുണൈറ്റഡ് മാര്കസ് റാഷ്ഫോര്ഡിലൂടെ തിരിച്ചടിച്ചു. 78-ാം മിനിറ്റിലായിരുന്നു യുണൈറ്റഡിന്റെ മറുപടി ഗോള്. എന്നാല് സമനില ഏറെ നേരം നീണ്ടുനിന്നില്ല. 82-ാം മിനിറ്റില് ഗിബ്സ് വൈറ്റ് നേടിയ ഗോള് യുണൈറ്റഡിന്റെ പ്രതീക്ഷകള് തകര്ത്തു.
Playing with belief, fight, freedom and positivity 👏
— Nottingham Forest (@NFFC) December 30, 2023
All the action from our historic win against Manchester United 😍 pic.twitter.com/06qyEEVBNP
സീസണില് യുണൈറ്റഡ് വഴങ്ങുന്ന 14-ാം പരാജയമാണിത്. അതേസമയം 1994ന് ശേഷം പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് യുണൈറ്റഡിനെതിരെ നോട്ടിങ്ഹാം ഫോറസ്റ്റ് നേടുന്ന ആദ്യ വിജയമാണിത്. 20 മത്സരങ്ങളില് നിന്ന് 31 പോയിന്റുമായി ഏഴാമതാണ് യുണൈറ്റഡ്. 20 പോയിന്റുകളുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് 15-ാം സ്ഥാനത്താണ്.