'ആരാധകരേ ശാന്തരാകുവിന്'; മെസ്സിപ്പട കേരളത്തില് പന്തുതട്ടാനെത്തും, വ്യക്തമാക്കി മന്ത്രി

കേരളത്തിൽ സൗഹൃദ മത്സരം കളിക്കാൻ തയ്യാറാണെന്ന അർജന്റീനയുടെ ക്ഷണം കഴിഞ്ഞ വര്ഷം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിരസിച്ചിരുന്നു

dot image

കൊച്ചി: ലോകകപ്പ് ജേതാക്കളായ അർജന്റീന ടീം കേരളത്തിലേക്ക് ഫുട്ബോൾ കളിക്കാനെത്തും. ജൂലൈ മാസത്തോടെ മെസ്സിപ്പട കേരളത്തിലേക്ക് വരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന് വ്യക്തമാക്കി. അര്ജന്റീനന് ടീം എന്തായാലും കേരളത്തില് കളിക്കാന് വരും അതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സന്ദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

'ലയണൽ മെസി ഒക്കെ കളിക്കുന്ന അർജന്റീനയെപ്പോലൊരു ടീം വരുകയെന്നാൽ കേരളത്തിലെ ഫുട്ബോൾ ആരാധകർ വളരെയധികം ആഗ്രഹിക്കുന്ന ഒന്നാണ്. അതിനായി ധാരാളം കടമ്പകൾ കടക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്', മന്ത്രി പറഞ്ഞു. അർജന്റീനയുടെ ഭാഗത്ത് നിന്നും മെയിൽ വന്നിട്ടുണ്ടെന്നും അധികൃതരുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

'എൻ്റെ ടെസ്റ്റ് ക്യാപ് തിരിച്ചു തരൂ'; 'ബാഗി ഗ്രീന്' നഷ്ടപ്പെട്ടതിൽ അഭ്യര്ത്ഥനയുമായി വാര്ണര്

അർജന്റീന കേരളത്തിലെത്തുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയിൽ വലിയ ഊർജം പകരുമെന്നും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ കേരളത്തിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയിൽ കളിക്കാനെത്താമെന്നാണ് അർജന്റീന അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ സമയത്ത് കേരളത്തിൽ മഴ ഒരു പ്രശ്നമാണെന്നും ഈ കാര്യങ്ങളെല്ലാം സംസാരിക്കാൻ ഒരു ഫേസ് ടു ഫേസ് ചർച്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സാക്ഷാല് മെസ്സിയെ പിന്നിലാക്കിയ ഹീറോയിസം; പ്യുബിറ്റി അത്ലറ്റ് ഓഫ് ദി ഇയര് പുരസ്കാരം കോഹ്ലിക്ക്

കേരളത്തിൽ സൗഹൃദ മത്സരം കളിക്കാൻ സമ്മതമാണെന്ന് അർജന്റീന കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. എന്നാൽ ഇത് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിരസിക്കുകയായിരുന്നു. തുടർന്നാണ് കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി അബ്ദുറഹ്മാൻ കത്തയച്ചത്. 2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അര്ജന്റീന ഫുട്ബോള് അസോസിയേഷന് കേരളത്തെയടക്കം പരാമര്ശിച്ച് നന്ദിയറിയിച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് ഡല്ഹിയില് അര്ജന്റീന അമ്പാസിഡറെ സന്ദര്ശിക്കുകയും കേരളത്തിന്റെ ഫുട്ബോള് വികസനത്തിനായി അര്ജന്റീനയുമായി സഹകരിക്കുന്നതിനുള്ള താല്പ്പര്യം അറിയിക്കുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us