റിയാദ്: യൂറോപ്പിൽ നിന്നും വീണ്ടും വമ്പൻ താരങ്ങളെ ലക്ഷ്യമിട്ട് സൗദി അറേബ്യ. അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡിബ്രൂയ്നെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതായി സൗദി വ്യക്തമാക്കി. ഫുട്ബോൾ ജേർണലിസ്റ്റ് റൂഡി ഗാലെറ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബെൽജിയം താരത്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറാണ് മുൻ നിരയിലുള്ളത്.
🚨🎯 A delegation of the Public Investment Fund got back in touch with Kevin #DeBruyne, reiterating that he represents a main target for next season.
— Rudy Galetti (@RudyGaletti) January 3, 2024
‼️ The 🇧🇪 player - after June - is open to evaluate the details of the possible transfer to 🇸🇦. 🐓⚽ #Transfers #MCFC pic.twitter.com/fGmjDYTjMy
ഡിബ്രൂയ്നെയുടെ മാഞ്ചസ്റ്റർ സിറ്റിയിലെ കരാർ അവസാനിക്കുന്നത് 2025ലാണ്. എങ്കിലും അടുത്ത സീസണിൽ താരത്തെ സ്വന്തമാക്കാനാണ് സൗദിയുടെ ശ്രമം. 32കാരനായ താരത്തിന് പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ മാത്രമാണ് സിറ്റി ജഴ്സിയിൽ കളിക്കാൻ കഴിഞ്ഞത്. ബേൺലിക്കെതിരെ നടന്ന ആദ്യ മത്സരത്തിലാണ് ഡിബ്രുയ്നെ കളിച്ചത്. തുടർന്ന് പരിക്കിന്റെ പിടിയിലായ താരം ശസ്ത്രക്രിയയ്ക്ക് വിധേയനായി.
ഇനി ഇന്ത്യയിലെ ഗ്രൗണ്ടിനെ കുറിച്ച് മിണ്ടരുത്; രോഹിത് ശർമ്മഡിസംബർ 30ന് ഷെഫീൽഡ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിലാണ് ഡിബ്രൂയ്നെ മടങ്ങിവന്നത്. പരിശീലനത്തിൽ പങ്കെടുത്തെങ്കിലും മത്സരത്തിന് താരം ഇറങ്ങിയില്ല. ജനുവരി ഏഴിന് ഹഡേർസ്ഫീൽഡിനെതിരെ നടക്കുന്ന എഫ് എ കപ്പ് മത്സരത്തിൽ ഡിബ്രൂയ്നെ കളിക്കുമെന്നാണ് കരുതുന്നത്.