വാറിന് മുമ്പ് എവിആർഎസ്; സാധ്യതകൾ തേടി ഇന്ത്യൻ ഫുട്ബോൾ

വാർ സംവിധാനം നടപ്പിലാക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് നേരത്തെ എഐഎഫ്എഫ് പറഞ്ഞിരുന്നു.

dot image

കൊൽക്കത്ത: അഡീഷണൽ വീഡിയോ റിവ്യു സിസ്റ്റം നടപ്പിലാക്കാനുള്ള സാധ്യതകൾ തേടി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. ഗ്രൗണ്ടിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ദൃശ്യങ്ങൾ ലഭിക്കും വിധം എവിആർഎസ് നടപ്പിലാക്കാനാണ് ആലോചന. എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷനോട് ഇക്കാര്യത്തിൽ കൂടുതൽ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

മത്സരത്തിൽ റഫറിമാർക്ക് ഉണ്ടാകുന്ന പിഴവുകൾ സാങ്കേതിക വിദ്യയുടെ സഹായാത്തോടെ കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ചൗബേ പറഞ്ഞു. വാർ (വീഡിയോ അസിസ്റ്റൻ്റ് റഫറി) സംവിധാനം നടപ്പിലാക്കും മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ എവിആർഎസ് നടപ്പിലാക്കാനാണ് ആലോചന. സാങ്കേതിക വിദ്യകളുടെ സഹായം താരങ്ങൾക്കും ക്ലബുകൾക്കും ഗുണകരമാകുമെന്നും ചൗബേ വ്യക്തമാക്കി.

അടുത്ത സീസണിൽ ലക്ഷ്യം കെവിൻ ഡിബ്രൂയ്നെ; വ്യക്തമാക്കി സൗദി

വാർ സംവിധാനം നടപ്പിലാക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് നേരത്തെ എഐഎഫ്എഫ് പറഞ്ഞിരുന്നു. ഫുട്ബോൾ കളിക്കുന്ന 211 ഓളം രാജ്യങ്ങളിൽ 30 ശതമാനം മാത്രമാണ് വാർ നിയമം നടപ്പിലാക്കിയിട്ടുള്ളത്. അതിൽ ലാറ്റിൻ അമേരിക്ക, യൂറോപ്പ് രാജ്യങ്ങളാണ് കൂടുതലും. എന്നാൽ ഇന്ത്യൻ ഫുട്ബോൾ മത്സരങ്ങിൽ വർദ്ധിച്ചുവരുന്ന തർക്കം എഐഎഫ്എഫിനെ മാറ്റിചിന്തിപ്പിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image