ഹൈരാബാദിന് ദുരിതം തുടരുന്നു; സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാളിനോട് തോൽവി

ആദ്യ പകുതി ഇരു ടീമും ഒരു ഗോൾ നേടി അവസാനിപ്പിച്ചു.

dot image

ഭുവന്വേശർ: ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാന സ്ഥാനക്കാരാണ് ഹൈരദരാബാദ് എഫ് സി. 11 മത്സരങ്ങൾ കളിച്ചപ്പോൾ ഒന്നിൽപോലും വിജയമില്ല. നാല് മത്സരങ്ങൾ സമനിലയിലായപ്പോൾ ഏഴിൽ തോൽവി നേരിട്ടു. പുതിയ തുടക്കത്തിന് സൂപ്പർ കപ്പിനിറങ്ങിയ ഹൈദരാബാദിന് അവിടെയും മോശം തുടക്കം. ഈസ്റ്റ് ബംഗാളിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഐഎസ്എൽ മുൻ ചാമ്പ്യന്മാർ പരാജയപ്പെട്ടു.

മത്സരത്തിൽ ഹൈദരാബാദ് നന്നായി തുടങ്ങി. അപകടകരമായ നീക്കങ്ങളിലൂടെ ഈസ്റ്റ് ബംഗാളിനെ സമ്മർദ്ദത്തിലാക്കി. പക്ഷേ ഈസ്റ്റ് ബംഗാൾ ആദ്യം ഗോളടിച്ചു. 33-ാം മിനിറ്റിൽ നായകൻ ക്ലെയ്റ്റൻ സിൽവയുടെ തകർപ്പൻ വോളിയിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. 44-ാം മിനിറ്റിൽ ഹൈദരാബാദ് തിരിച്ചടിച്ചു. റാംഹ്ലുൻചുംഗ വഴി ഹൈദരാബാദ് സമനില ഗോൾ കണ്ടെത്തി. ആദ്യ പകുതി ഇരു ടീമും ഒരു ഗോൾ നേടി അവസാനിപ്പിച്ചു.

ജർമ്മൻ ഫുട്ബോൾ ഇതിഹാസം; ഫ്രാന്സ് ബെക്കന്ബോവർ അന്തരിച്ചു

രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ വീണ്ടും മുന്നിലെത്തി. 53-ാം മിനിറ്റിൽ നായകൻ ക്ലെയ്റ്റൻ സിൽവയാണ് വീണ്ടും ഗോൾ നേടിയത്. 78-ാം മിനിറ്റിൽ ഹൈദരാബാദ് വീണ്ടും ഒപ്പമെത്തി. പെനാൽറ്റിയിലൂടെ നിം ദോർജി തമാങ് ആണ് ഗോൾ നേടിയത്. പക്ഷേ ആഘോഷങ്ങൾക്ക് ഒരു മിനിറ്റിന്റെ ആയുസെ ഉണ്ടായിരുന്നുള്ളു. 79-ാം മിനിറ്റിൽ സോൾ ക്രെസ്പോ ഈസ്റ്റ് ബംഗാളിന്റെ ഗോളെണ്ണം മൂന്നാക്കി. പിന്നീട് ഹൈദരാബാദിന് തിരിച്ചുവരാൻ കഴിഞ്ഞില്ല. ഇതോടെ ഈസ്റ്റ് ബംഗാൾ 3-2ന്റെ വിജയം ആഘോഷിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us