എഎഫ്സി ഏഷ്യൻ കപ്പിന് ഇന്ന് തുടക്കം; ഇന്ത്യയുടെ മത്സരം നാളെ

അടുത്ത ലോകകപ്പിന് യോഗ്യതാ സാധ്യതകൾ തേടുന്ന ഇന്ത്യയ്ക്ക് ഓസ്ട്രേലിയയോട് കീഴടങ്ങിപോരുന്നത് താൽപ്പര്യമുണ്ടാകില്ല.

dot image

ലുസൈൽ: ഏഷ്യയുടെ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം. ലോകകപ്പ് ഫുട്ബോൾ ആരവങ്ങൾക്ക് വേദിയായ ലുസൈലിലേക്ക് വീണ്ടും എത്തുന്നു. ആതിഥേയരായ ഖത്തർ ഉദ്ഘാടന മത്സരത്തിൽ ലെബനനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം നാളെ ഓസ്ട്രേലിയയ്ക്കെതിരെയാണ്.

സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് സുനിൽ ഛേത്രിയുടെ നീലപ്പടയ്ക്കുള്ളത്. കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ തായ്ലാൻഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത ഇന്ത്യ പക്ഷേ യുഎഇയോടും ബഹ്റെയ്നോടും പരാജയപ്പെട്ടു. ഇത്തവണ ഓസ്ട്രേലിയയ്ക്കൊപ്പം സിറിയയും കസാക്കിസ്ഥാനുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്.

സ്പാനിഷ് സൂപ്പർ കപ്പിൽ എൽ ക്ലാസിക്കോ ഫൈനൽ; ഒസസൂനയെ തകർത്ത് ബാഴ്സലോണദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗ്; ക്ലാസൻ വെടിക്കെട്ടിൽ ഡർബൻസ്

ഖത്തറിൽ 2022 ഒക്ടോബറിൽ നടന്ന ലോകകപ്പിൽ പ്രീക്വാർട്ടർ വരെയെത്തിയ ടീമാണ് ഓസ്ട്രേലിയ. ശക്തരായ എതിരാളികളെ തോൽപ്പിക്കുക ഇന്ത്യയ്ക്ക് ഏറെ പ്രയാസകരമാണ്. എങ്കിലും അടുത്ത ലോകകപ്പിന് യോഗ്യതാ സാധ്യതകൾ തേടുന്ന ഇന്ത്യയ്ക്ക് ഓസ്ട്രേലിയയോട് കീഴടങ്ങിപോരുന്നത് താൽപ്പര്യമുണ്ടാകില്ല. ആവേശകരമായ മത്സരത്തിനായി കാത്തിരിക്കാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us