'കോപ്പാ ഇറ്റാലിയ' ഫുട്ബോൾ മത്സരത്തിനിടയിൽ കൂട്ടത്തല്ല്; 50ൽ അധികം പേർക്ക് പരിക്ക്

മത്സരത്തിൽ 1-0ത്തിന് ലാസിയോയാണ് വിജയിച്ചത്.

dot image

റോം: ഇറ്റലിയിൽ കോപ്പാ ഇറ്റാലിയ ഫുട്ബോൾ മത്സരത്തിനിടയിൽ കൂട്ടത്തല്ല്. 50ൽ അധികം പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റു. ബുധനാഴ്ച എസ് എസ് ലാസിയോ - എ എസ് റോം ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് ആക്രമണ സംഭവങ്ങൾ. ഇരുടീമുകളുടെയും ആരാധകർ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

ന്യൂസീലാൻഡ്-പാകിസ്താൻ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

മത്സരത്തിന് മുമ്പ് തന്നെ ആരാധകർ തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. മത്സരത്തിനിടെ ലാസിയോ ബ്ലോക്കിൽ നിന്ന് എ എസ് റോമ താരത്തിന് നേരെ ബിയർകുപ്പി എറിഞ്ഞു. കുപ്പികൊണ്ട മിഡ് ഫീൽഡർ എഡ്വേർഡോ ബോവോയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. പിന്നാലെ ലാസിയോ ആരാധകർക്ക് നേരെ പടക്കമേറ് ഉണ്ടായി. എതിർ സ്റ്റാൻഡിന് തീയിടുകയും ചെയ്തു.

സ്പാനിഷ് സൂപ്പർ കപ്പിൽ എൽ ക്ലാസിക്കോ ഫൈനൽ; ഒസസൂനയെ തകർത്ത് ബാഴ്സലോണ

തിക്കിലും തിരക്കിലും ആരാധകർ കൂട്ടത്തോടെ പുറത്തേയ്ക്ക് ഓടിയതോടെയാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്. പിന്നാലെ ലാസിയോ ആരാധകർ ഒരു ബാറിന് തീയിട്ടു നശിപ്പിക്കുകയും ചെയ്തു. മത്സരത്തിൽ 1-0ത്തിന് ലാസിയോയാണ് വിജയിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us