റയാൻ: ഏഷ്യന് കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം. സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് സുനിൽ ഛേത്രിയുടെ നീലപ്പടയ്ക്കുള്ളത്. കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ തായ്ലാൻഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത ഇന്ത്യ പക്ഷേ യുഎഇയോടും ബഹ്റൈനോടും പരാജയപ്പെട്ടു. ഇത്തവണ ഓസ്ട്രേലിയയ്ക്കൊപ്പം സിറിയയും കസാക്കിസ്ഥാനുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്.
ഓക്ലാൻഡ് ട്വന്റി20; ആദ്യ മത്സരത്തിൽ പാകിസ്താനെ തകർത്ത് ന്യൂസിലാൻഡ്ഖത്തറിൽ 2022 ഒക്ടോബറിൽ നടന്ന ലോകകപ്പിൽ പ്രീക്വാർട്ടർ വരെയെത്തിയ ടീമാണ് ഓസ്ട്രേലിയ. ശക്തരായ എതിരാളികളെ തോൽപ്പിക്കുക ഇന്ത്യയ്ക്ക് ഏറെ പ്രയാസകരമാണ്. എങ്കിലും അടുത്ത ലോകകപ്പിന് യോഗ്യതാ സാധ്യതകൾ തേടുന്ന ഇന്ത്യയ്ക്ക് ഓസ്ട്രേലിയയോട് കീഴടങ്ങിപോരുന്നത് താൽപ്പര്യമുണ്ടാകില്ല. ഇക്കാര്യം ഇന്ത്യൻ നായകൻ സുനിൽ ഛേത്രി വ്യക്തമാക്കി കഴിഞ്ഞു.
ഏഷ്യന് കപ്പില് ഇന്ത്യയ്ക്ക് നേരിടാനുള്ളത് അതിശക്തരായ എതിരാളികളെയാണ്. ഇതിനുള്ള കഠിനപരിശ്രമത്തിലാണ് ഇന്ത്യന് ടീം. എങ്കിലും എതിരാളികളെക്കുറിച്ച് ആശങ്കയില്ല. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കളിക്കുന്ന സാഹചര്യത്തിൽ ടീം ഇന്ത്യയുടെ കരുത്തും ദൗര്ബല്യവും വിലയിരുത്താനുള്ള അവസരമാണിത്. ഖത്തറില് ലഭിക്കുന്ന ആരാധക പിന്തുണയും വലുതാണെന്നും സുനിൽ ഛേത്രി പ്രതികരിച്ചു.