ബ്രൂണോ ഗുയിമാരേസ് ന്യൂകാസില് വിടുന്നു; ബാഴ്സലോണയിലേക്കോ റയല് മാഡ്രിഡിലേക്കോ കൂടുമാറിയേക്കും

ഗുയിമാരേസിന് വേണ്ടി ലിവര്പൂളും ട്രാന്സ്ഫര് രംഗത്തുണ്ടായിരുന്നു

dot image

ലണ്ടന്: ന്യൂകാസില് യുണൈറ്റഡിന്റെ ബ്രസീലിയന് മധ്യനിര താരം ബ്രൂണോ ഗുയിമാരേസിനെ ക്ലബ്ബ് വില്ക്കാനൊരുങ്ങുന്നതായി റിപ്പോര്ട്ടുകള്. സമ്മര് ട്രാന്സ്ഫറില് താരം ബാഴ്സലോണയിലേക്കോ റയല് മാഡ്രിഡിലേക്കോ കൂടുമാറിയേക്കും. താരത്തിന്റെ റിലീസ് ക്ലോസിനേക്കാൾ കുറഞ്ഞ വിലയായ 100 മില്ല്യണ് പൗണ്ടിനാണ് ക്ലബ്ബ് വിൽക്കാനൊരുങ്ങുന്നത്. ഗുയിമാരേസിന് വേണ്ടി ലിവര്പൂളും ട്രാന്സ്ഫര് രംഗത്തുണ്ടായിരുന്നു.

2022 ജനുവരിയിലാണ് ലിയോണ് എഫ്സി താരമായ ബ്രൂണോ ഗുയിമാരേസ് ന്യൂകാസില് യുണൈറ്റഡില് എത്തുന്നത്. 40 മില്ല്യണ് യൂറോയ്ക്ക് അഞ്ച് വര്ഷത്തേക്കായിരുന്നു കരാര്.

പാമറിന്റെ ഒറ്റഗോളില് ഫുള്ഹാം വീണു; പ്രീമിയര് ലീഗില് ചെല്സിക്ക് നിര്ണായക വിജയം

ന്യൂകാസില് യുണൈറ്റഡിന് വേണ്ടി 86 തവണയാണ് ഗുയിമാരേസ് ബൂട്ടണിഞ്ഞത്. അത്രയും മത്സരങ്ങളില് നിന്ന് 11 ഗോളുകളും ഒന്പത് അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം. ന്യൂകാസില് ജേഴ്സിയിലുള്ള താരത്തിന്റെ മികവുറ്റ പ്രകടനം ലിവര്പൂള്, ബാഴ്സലോണ, റയല് മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളെ ആകര്ഷിച്ചു.

പൊരുതി വീണ് ഇന്ത്യ; ഏഷ്യന് കപ്പിലെ ആദ്യ മത്സരത്തില് ഓസ്ട്രേലിയയ്ക്ക് വിജയം

ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം ഇന്റര് മയാമിയിലേക്ക് ചേക്കേറിയ സെര്ജിയോ ബുസ്ക്വെറ്റ്സിന്റെ പകരം ഒരു ഡിഫന്സീവ് മിഡ്ഫീല്ഡറെ ആവശ്യമാണ്. അതുകൊണ്ട് തന്നെ ഗുയിമാരേസ് മികച്ച സാധ്യതയാണ്. എന്നാല് സാമ്പത്തിക പ്രശ്നങ്ങള് കാരണം ബാഴ്സലോണയ്ക്ക് 100 മില്യണ് പൗണ്ടിന്റെ റിലീസ് ക്ലോസ് താങ്ങാനാവില്ലെന്നും നീക്കം നടക്കില്ലെന്നും റിപ്പോര്ട്ടുകളുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us