ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ലണ്ടനിൽ ഇന്ത്യൻ സമയം രാത്രി 1.30നാണ് പുരസ്കാര വിജയിയെ പ്രഖ്യാപിക്കുക. മികച്ച താരത്തിനായുള്ള അന്തിമ പോരാട്ടത്തിൽ ലയണൽ മെസ്സി, എർലിംഗ് ഹാളണ്ട്, കിലിയൻ എംബാപ്പെ എന്നിവരാണ് മത്സരിക്കുന്നത്.
ബലോൻ ദ് ഓർ നേട്ടത്തിന് ശേഷം ഫിഫ മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കുകയാണ് ലയണൽ മെസ്സിയുടെ ലക്ഷ്യം. 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.
ഗാബയിൽ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം കുറിച്ചിട്ട് മൂന്ന് വർഷംമികച്ച വനിതാ താരത്തിനുള്ള പട്ടികയിൽ ഐതാന ബോൺമതി, ലിൻഡ കെയ്സെഡോ, ജെന്നിഫർ ഹെർമോസോ എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. ബലോൻ ദ് ഓർ, യുവേഫ മികച്ച താരം എന്നിവ ബോൺമതിക്കാണ്. മികച്ച പരിശീലകനാകൻ പെപ് ഗാര്‍ഡിയോള, സാവി ഹെർണാണ്ടസ് തുടങ്ങിയവർ മത്സരിക്കുന്നുണ്ട്.