സൂപ്പര് കപ്പിലെ കൊല്ക്കത്ത ഡെര്ബി; മോഹന് ബഗാനെ തകര്ത്ത് ഈസ്റ്റ് ബംഗാള് സെമിയിലേക്ക്

ഈസ്റ്റ് ബംഗാളിന് വേണ്ടി സൂപ്പര് സ്ട്രൈക്കര് ക്ലെയ്റ്റണ് സില്വ ഇരട്ടഗോളുമായി തിളങ്ങി

dot image

ഭുവനേശ്വര്: കലിംഗ സൂപ്പര് കപ്പില് ഈസ്റ്റ് ബംഗാളിന് തകര്പ്പന് വിജയം. കൊല്ക്കത്ത ഡെര്ബിയില് മോഹന് ബഗാന് സൂപ്പര് ജയന്റ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്കാണ് ഈസ്റ്റ് ബംഗാള് തകര്ത്തത്. ഈസ്റ്റ് ബംഗാളിന് വേണ്ടി സൂപ്പര് സ്ട്രൈക്കര് ക്ലെയ്റ്റണ് സില്വ ഇരട്ടഗോളുമായി തിളങ്ങി. വിജയത്തോടെ സെമിഫൈനലിലേക്ക് യോഗ്യത നേടാനും ഈസ്റ്റ് ബംഗാളിനായി.

മത്സരത്തില് മോഹന് ബഗാനാണ് ആദ്യം ലീഡെടുത്തത്. 19-ാം മിനിറ്റില് ഹെക്ടര് യൂസ്റ്റെയാണ് മോഹന് ബഗാനെ മുന്നിലെത്തിച്ചത്. പെട്രാറ്റോസിന്റെ കിടിലന് അസിസ്റ്റായിരുന്നു ആദ്യ ഗോളിന് വഴിയൊരുക്കിയത്. 24-ാം മിനിറ്റില് ക്ലെയ്റ്റണ് സില്വയിലൂടെ ഈസ്റ്റ് ബംഗാള് ഒപ്പമെത്തി. ഈസ്റ്റ് ബംഗാളിന് അനുകൂലമായി ലഭിച്ച ത്രോയില് നിന്നാണ് സില്വ സമനില ഗോള് കണ്ടെത്തിയത്. ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു.

ആദ്യപകുതിയില് നന്ദകുമാര് ശേഖറിലൂടെ ഈസ്റ്റ് ബംഗാള് നിര്ണായക ലീഡെടുത്തു. മോഹന് ബഗാന് ഡിഫന്ഡര് രവി ബഹാദൂര് റാണയുടെ പിഴവില് നിന്ന് റീബൗണ്ട് ലഭിച്ച പന്ത് വലയിലാക്കിയാണ് നന്ദകുമാര് ഗോള് നേടിയത്. 80-ാം മിനിറ്റില് സില്വ തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ ഈസ്റ്റ് ബംഗാള് വിജയം ഉറപ്പിച്ചു. സെമി ഫൈനലില് ജംഷഡ്പൂരിനെയാണ് ഈസ്റ്റ് ബംഗാള് നേരിടുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us