ലണ്ടന്: ആഫ്രിക്കന് നേഷന്സ് കപ്പിനിടെ ഈജിപ്ഷ്യന് സൂപ്പര് താരം മുഹമ്മദ് സലായ്ക്ക് പരിക്ക്. ഘാനയുമായുള്ള മത്സരത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനം ഇടങ്കാലിന് പരിക്കേറ്റ സലാ കളം വിടുകയും ചെയ്തു.
സലായുടെ പരിക്ക് ആശങ്കയ്ക്ക് ഇടയാക്കില്ലെന്ന് ഈജിപ്ഷ്യന് ഹെഡ് കോച്ച് റൂയി വിറ്റോറിയ പറഞ്ഞു. പരിക്ക് അത്ര ഗുരുതരമല്ലെന്നും ഭേദമായി താരം തിരിച്ചുവരുമോയെന്ന് നോക്കാമെന്നും വിറ്റോറിയ പ്രതികരിച്ചു. അതേസമയം ഇരുടീമുകളും രണ്ട് ഗോളുകളടിച്ച് പിരിഞ്ഞു. ഘാനയ്ക്കായി മുഹമ്മദ് കൂദൂസ് ഇരട്ടഗോളുമായി തിളങ്ങിയപ്പോള് ഒമര് മര്ഷൂദ്, മുസ്തഫ മുഹമ്മദ് എന്നിവര് ഈജിപ്തിന് വേണ്ടി ലക്ഷ്യം കണ്ടു.
മെസിയുടെ അർജൻ്റീന കേരളത്തിൽ പന്തുതട്ടും; 2025 ഒക്ടോബറിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുംമുഹമ്മദ് സലായ്ക്ക് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം നഷ്ടമാകുമെന്നാണ് റിപ്പോര്ട്ടുകള്. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും സമനില വഴങ്ങേണ്ടി വന്ന ഈജിപ്തിന് സലായുടെ പരിക്ക് തിരിച്ചടിയാവുമെന്നുറപ്പാണ്. ഇംഗ്ലീഷ് പ്രീമിയര് ലീഗില് ലിവര്പൂളിന് വേണ്ടി തകര്പ്പന് ഫോമിലാണ് 31കാരനായ താരം കളിക്കുന്നത്. ഈ സീസണില് ലിവര്പൂളിന്റെ ടോപ് സ്കോററായ സലായുടെ നഷ്ടം ലിവര്പൂളിനും വലിയ നഷ്ടം സൃഷ്ടിക്കും.