ഇറ്റാലിയന് ഫുട്ബോള് ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു

1968ല് റിവയുടെ മികവിൽ ഇറ്റലി യൂറോപ്പ്യന് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയിരുന്നു.

dot image

റോം: ഇറ്റാലിയന് ഫുട്ബോള് ഇതിഹാസ താരം ല്യൂഗി റിവ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 79-ാം വയസിലാണ് അന്ത്യം. ഇറ്റലിക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ എക്കാലത്തെയും താരമാണ് റിവ. 42 മല്സരങ്ങളില് നിന്ന് 35 ഗോളുകള് താരം നേടിയിട്ടുണ്ട്.

1968ല് റിവയുടെ മികവിൽ ഇറ്റലി യൂറോപ്പ്യന് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം ലോകകപ്പ് ഫൈനൽ കളിച്ച ഇറ്റലി ടീമിന്റെയും ഭാഗമാണ് റിവ.

അഞ്ചാം ഡിവിഷൻ ക്ലബിൽ നിന്ന് ലാ ലീഗാ ടോപിലേക്ക്; സ്പാനിഷ് ലീഗിൽ ജിറോണ എഫ് സിയുടെ മുന്നേറ്റ കാലം

എഫ് സി കാഗ്ലിയാരിയ്ക്ക് സിരി എ കിരീടം നേടാൻ കഴിഞ്ഞത് റിവയുടെ സുവര്ണകാലത്താണ്. രാജ്യത്തിന്റെ ഹീറോയെ നഷ്ടപ്പെട്ടുവെന്ന് ഇറ്റാലിയൻ ഫുട്ബോൾ പ്രസിഡന്റ് ഗബ്രിയേൽ ഗ്രാവിന പറഞ്ഞു.

dot image
To advertise here,contact us
dot image