ഏഷ്യന് കപ്പിലെ മോശം പ്രകടനം; ഫിഫ റാങ്കിങ്ങില് ഇന്ത്യയ്ക്ക് പണികിട്ടിയേക്കും

ജനുവരിയിലെ ഔദ്യോഗിക റാങ്കിങ് ഫിഫ ഇതുവരെ പുറത്തുവിട്ടിട്ടില്ല

dot image

ന്യൂഡല്ഹി: എഫ്സി ഏഷ്യന് കപ്പില് നിരാശാജനകമായ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടമത്സരങ്ങളില് ഒരു വിജയം പോലുമില്ലാതെയാണ് സുനില് ഛേത്രിക്കും സംഘത്തിനും നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. മൂന്ന് മത്സരങ്ങളില് നിന്ന് ആറ് ഗോള് വഴങ്ങിയ ഇന്ത്യയ്ക്ക് ഒരു ഗോള് പോലും നേടാന് കഴിയാതെ പോവുകയും ചെയ്തു.

ഇതിന് പിന്നാലെ ഫിഫ റാങ്കിങ്ങിലും ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഇപ്പോള് വരുന്ന റിപ്പോര്ട്ടുകള്. ഒരു പോയിന്റ് പോലും നേടാന് കഴിയാതെ ഏഷ്യന് കപ്പില് നിന്ന് പുറത്താകേണ്ടി വന്നപ്പോള് ഇന്ത്യയ്ക്ക് ഫിഫ റാങ്കിങ്ങില് 117-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയെന്നാണ് അനൌദ്യോഗിക വിവരം.

അതേസമയം ജനുവരിയിലെ ഔദ്യോഗിക റാങ്കിങ് ഫിഫ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏഷ്യന് കപ്പ് ആരംഭിക്കുന്നതിന് മുന്പ് ഫിഫ റാങ്കിങ്ങില് 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ടൈറ്റില് ഫേവറിറ്റുകളായ ഓസ്ട്രേലിയയോട് തോറ്റതിന് ശേഷം നാല് സ്ഥാനങ്ങള് ഇടിഞ്ഞ് 106-ാം സ്ഥാനത്തും ഉസ്ബെക്കിസ്ഥാനെതിരായ തോല്വി 111-ാം സ്ഥാനത്തേക്കും ഇന്ത്യയെ എത്തിച്ചു. അവസാന മത്സരത്തില് സിറിയയോടും തോല്വി വഴങ്ങിയതോടെയാണ് 117-ാം റാങ്കിലേക്ക് ഇന്ത്യ വീണതെന്നാണ് വിവരം.

താനൊരു മാന്ത്രികനല്ല, ഇന്ത്യൻ ഫുട്ബോൾ ഉയരണമെങ്കിൽ ഇനിയും കഠിനാദ്ധ്വാനം ചെയ്യണം; ഇഗോർ സ്റ്റിമാക്

2017 ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും താഴ്ന്ന ഫിഫ റാങ്കിങ് ആയിരിക്കുമിത്. 1165.23 പോയിന്റായിരിക്കും ഇന്ത്യക്ക് ഉണ്ടാവുക. അതായത് 15 പോയിന്റിനു മുകളില് ഇന്ത്യക്ക് കുറവ് വരും. ഏഷ്യന് കപ്പിലെ മൂന്ന് പരാജയങ്ങളും വലിയ ആഘാതം തന്നെയാണ് ഇന്ത്യക്ക് സൃഷ്ടിക്കുക.

dot image
To advertise here,contact us
dot image