ഉരുക്കുകോട്ട തകര്ത്തു; ഈസ്റ്റ് ബംഗാള് സൂപ്പര് കപ്പ് ഫൈനലില്

നൈജീരിയന് സ്ട്രൈക്കര് ഡാനിയല് ചീമ ചുക്വുവില്ലാതെയാണ് ജംഷഡ്പൂര് സെമിയിലിറങ്ങിയത്

dot image

ഭുവനേശ്വര്: കലിംഗ സൂപ്പര് കപ്പ് ഫൈനലിലെത്തി ഈസ്റ്റ് ബംഗാള് എഫ്സി. സെമി ഫൈനലില് ജംഷഡ്പൂര് എഫ്സിയെ പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാള് ഫൈനല് ബെര്ത്ത് ഉറപ്പിച്ചത്. ഇന്ന് നടന്ന മത്സരത്തില് എതിരില്ലാത്ത രണ്ട് ഗോളുകള്ക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം.

സസ്പെന്ഷനിലായ നൈജീരിയന് സ്ട്രൈക്കര് ഡാനിയല് ചീമ ചുക്വുവില്ലാതെയാണ് ജംഷഡ്പൂര് സെമിയിലിറങ്ങിയത്. മത്സരത്തിന്റെ 19-ാം മിനിറ്റില് ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോള് പിറന്നു. ജോര്ദാനിയന് സെന്റര് ബാക്ക് ഹിജാസി മഹറാണ് ഈസ്റ്റ് ബംഗാളിന് ആദ്യം ലീഡ് സമ്മാനിച്ചത്. ആദ്യ പകുതി 1-0ന് അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില് തന്നെ ലീഡ് ഇരട്ടിയാക്കാന് ഈസ്റ്റ് ബംഗാളിന് സാധിച്ചു. 47-ാം മിനിറ്റില് ഹാവിയര് സിവേരിയോയാണ് ഈസ്റ്റ് ബംഗാളിന്റെ വിജയ ഗോള് നേടിയത്. 83-ാം മിനിറ്റില് പെനാല്റ്റിയിലൂടെ സ്കോര് ഉയര്ത്താന് ഈസ്റ്റ് ബംഗാളിന് അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. കിക്കെടുക്കാന് വന്ന ക്ലെയ്റ്റണ് സില്യുടെ പന്ത് ക്രോസ് ബാറില് തട്ടിമടങ്ങി.

താനൊരു മാന്ത്രികനല്ല, ഇന്ത്യൻ ഫുട്ബോൾ ഉയരണമെങ്കിൽ ഇനിയും കഠിനാദ്ധ്വാനം ചെയ്യണം; ഇഗോർ സ്റ്റിമാക്

കലാശപ്പോരില് മുംബൈ സിറ്റിയെയോ ഒഡീഷയെയോ ആകും ഈസ്റ്റ് ബംഗാളിന് നേരിടേണ്ടിവരിക. നാളെയാണ് രണ്ടാം സെമിഫൈനല്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us