'ഈ സീസൺ അവസാനം വരെ നോക്കും, മുന്നേറാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ പോകും'; സാവി ഹെർണാണ്ടസ്

അത്ലറ്റിക് ക്ലബിനോട് രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെട്ടത്.

dot image

മാഡ്രിഡ്: കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ അത്ലറ്റിക് ക്ലബിനോടേറ്റ തോൽവിക്ക് പിന്നാലെ കടുത്ത തീരുമാനവുമായി സാവി ഹെർണാണ്ടസ്. ഈ സീസൺ അവസാനം വരെ താൻ നോക്കും. മികച്ച ഒരു ടീമായി മാറാൻ സാധിച്ചെങ്കിൽ താൻ പരിശീലക സ്ഥാനം രാജിവെയ്ക്കുമെന്നും സാവി ഹെർണാണ്ടസ് പറഞ്ഞു.

താൻ പരിശീലകനാണെങ്കിലും അല്ലെങ്കിലും ബാഴ്സലോണയ്ക്ക് മുന്നോട്ട് പോകാൻ കഴിയും. അടുത്ത തലമുറയാണ് ബാഴ്സയിൽ കളിക്കുന്നത്. യുവതാരങ്ങളുടെ പ്രകടനത്തിൽ താൻ സന്തോഷവാനാണ്. എന്നാൽ കോപ്പ ഡെൽ റേയിലെ പരാജയത്തിൽ തനിക്ക് സങ്കടമുണ്ടെന്നും സാവി ഹെർണാണ്ടസ് പ്രതികരിച്ചു.

അഞ്ചാം ഡിവിഷൻ ക്ലബിൽ നിന്ന് ലാ ലീഗാ ടോപിലേക്ക്; സ്പാനിഷ് ലീഗിൽ ജിറോണ എഫ് സിയുടെ മുന്നേറ്റ കാലം

അത്ലറ്റിക് ക്ലബിനോട് കളിക്കുക ബുദ്ധിമുട്ടായിരുന്നു. ഒരു സമനിലയ്ക്കും അപ്പുറത്തുള്ള ഫലം വേണമെന്ന് ആഗ്രഹിച്ചിരുന്നു. ലാ ലീഗാ ചാമ്പ്യൻഷിപ്പ് നിലനിർത്തണമെങ്കിൽ ഇനി ശക്തമായ പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്നും സാവി ഹെർണാണ്ടസ് വ്യക്തമാക്കി.

അത്ലറ്റിക് ക്ലബിനോട് രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെട്ടത്. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ അത്ലറ്റിക് ക്ലബ് ഗോളടിച്ചു. ഗോർക്ക ഗുരുസെറ്റയാണ് അത്ലറ്റിക് ക്ലബിനെ മുന്നിലെത്തിച്ചത്. 26-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയും 32-ാം മിനിറ്റിൽ ലാമിൻ യമാലും ബാഴ്സലോണയ്ക്കായി ഗോൾ നേടി.

ജോർദാൻ ഹെൻഡേഴ്സൻ പോകുന്നു; സൗദിയുടെ കായിക മോഹങ്ങൾക്ക് തിരിച്ചടിയോ?

ആദ്യ പകുതിയിൽ 1-2ന് മുന്നിട്ട് നിന്ന ശേഷം ബാഴ്സലോണ പിന്നിൽ പോകുകയായിരുന്നു. 49-ാം മിനിറ്റിൽ ഒയ്ഹാൻ സാൻസെറ്റ് സമനില ഗോൾ കണ്ടെത്തി. എക്സട്രാ ടൈമിന്റെ ആദ്യ പകുതിയിൽ 107-ാം മിനിറ്റിൽ ഇനാക്കി വില്യംസ് ഗോൾ നേടി. 121-ാം മിനിറ്റിൽ ഇനാക്കിയുടെ സഹോദരൻ കൂടിയായ നിക്കോ വില്യംസ് ഗോൾവല ചലിപ്പിച്ചു. ഇതോടെ 4-2ന് അത്ലറ്റിക് ക്ലബ് വിജയിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us