മാഡ്രിഡ്: കോപ്പ ഡെൽ റേ ഫുട്ബോൾ ടൂർണമെന്റിൽ അത്ലറ്റികോ മാഡ്രിഡ് സെമിയിൽ. എതിരില്ലാത്ത ഒരു ഗോളിന് സെവിയ്യയെ പരാജയപ്പെടുത്തിയാണ് അത്ലറ്റികോ മാഡ്രിഡിന്റെ സെമി പ്രവേശനം. 79-ാം മിനിറ്റിൽ മെംഫിസ് ഡീപേയുടെ ഏക ഗോളിലാണ് അത്ലറ്റികോ മാഡ്രിഡിനെ വിജയത്തിലേക്ക് നയിച്ചത്.
സെവിയ്യയ്ക്കെതിരായ മത്സരങ്ങൾ പ്രയാസമേറിയതാണെന്ന് അത്ലറ്റികോ പരിശീലകൻ ഡീഗോ സിമിയോണി പറഞ്ഞു. അവർക്ക് മികച്ച പ്രതിരോധ നിരയുണ്ട്. ഇപ്പോൾ നേടിയ വിജയം അത്ലറ്റികോ സംഘത്തിന് ആത്മവിശ്വാസം നൽകുന്നതായും സിമിയോണി വ്യക്തമാക്കി.
അവസാനം ഇല്ലാത്ത സാവി യുഗം; സ്പാനിഷ് ഇതിഹാസം ബാഴ്സ വിടുമോ ?തോൽവിയിൽ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നാണ് സെവിയ്യ മാനേജർ ക്വിക്ക് സാഞ്ചസ് ഫ്ലോറസ് പ്രതികരിച്ചത്. ഈ പരാജയം നിരാശപ്പെടുത്തുന്നതാണ്. എന്നാൽ വരും മത്സരങ്ങളിൽ സെവിയ്യ തിരിച്ചുവരുമെന്നും ഫ്ലോറസ് വ്യക്തമാക്കി.