യുഗാന്ത്യം; യര്ഗന് ക്ലോപ്പ് ലിവര്പൂള് വിടുന്നു

ഈ സീസണോടെ ആന്ഫീല്ഡില് നിന്ന് പടിയിറങ്ങുമെന്ന് ക്ലോപ്പ് അറിയിച്ചു

dot image

ലണ്ടന്: ലിവര്പൂള് പരിശീലകന് യര്ഗന് ക്ലോപ്പ് ക്ലബ്ബ് വിടുന്നു. ഈ സീസണോടെ ആന്ഫീല്ഡില് നിന്ന് പടിയിറങ്ങുമെന്ന് ക്ലോപ്പ് അറിയിച്ചു. ഒന്പത് വര്ഷക്കാലമായി റെഡ്സിന്റെ മുഖ്യ പരിശീലകനാണ് ക്ലോപ്പ്.

'ഈ വാര്ത്ത അപ്രതീക്ഷിതമാണെന്നും പലര്ക്കും ഞെട്ടലുണ്ടാക്കുമെന്നും എനിക്കറിയാം. പക്ഷേ എന്റെ ഊര്ജം മുഴുവന് തീര്ന്നിരിക്കുന്നു. ഒരു ഘട്ടത്തില് ഇത് എന്തായാലും പ്രഖ്യാപിക്കേണ്ടിവരും. ഇപ്പോള് എനിക്ക് ഒരു പ്രശ്നവുമില്ല. പക്ഷേ ഈ ജോലി വീണ്ടും വീണ്ടും ചെയ്യാന് കഴിയില്ലെന്ന് ഞാന് മനസ്സിലാക്കുന്നു', ക്ലോപ്പ് പറയുന്നു.

ലിവര്പൂളിന്റെ പ്രതിസന്ധിഘട്ടം അവസാനിപ്പിച്ച കോച്ചായിരുന്നു യര്ഗന് ക്ലോപ്പ്. ലിവര്പൂള് ആദ്യമായി പ്രീമിയര് ലീഗ് കിരീടം നേടുന്നത് ക്ലോപ്പിന്റെ കീഴിലാണ്. 2019ല് ലിവര്പൂളിന് ചാമ്പ്യന്സ് ലീഗ് കിരീടം നേടിക്കൊടുക്കാനും ക്ലോപ്പിന് സാധിച്ചു. ക്ലോപ്പിനൊപ്പം ആറ് പ്രധാന കിരീടങ്ങളാണ് ലിവര്പൂള് നേടിയത്. നിലവില് പ്രീമിയർ ലീഗ് ടോപ്പേഴ്സും റെഡ്സ് ആണ്.

2015 ഒക്ടോബര് എട്ടിനാണ് ജര്മ്മന് പരിശീലകനായ ക്ലോപ്പ് ലിവര്പൂളിന്റെ മുഖ്യപരിശീലക സ്ഥാനത്തെത്തുന്നത്. ഐറിഷ് മാനേജരായ ബ്രെന്ഡന് റോഡ്ജേഴ്സിന് പകരക്കാരനായി മൂന്ന് വര്ഷത്തെ കരാറിനായിരുന്നു ക്ലോപ്പ് ആന്ഫീല്ഡിലെത്തിയത്. ലിവര്പൂളിന് മുന്പ് ഡോര്ട്ട്മുണ്ടിനെയും മെയിന്സിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image