12 വർഷത്തെ കിരീട വരള്ച്ചയ്ക്ക് വിരാമം; സൂപ്പര് കപ്പില് മുത്തമിട്ട് ഈസ്റ്റ് ബംഗാള്

രണ്ടിനെതിരെ മൂന്ന് ഗോളുകള്ക്കാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം

dot image

ഭുവനേശ്വര്: കലിംഗ സൂപ്പര് കപ്പില് മുത്തമിട്ട് ഈസ്റ്റ് ബംഗാള്. ഇന്ന് നടന്ന കലാശപ്പോരില് ഒഡീഷയെ തകര്ത്താണ് ഈസ്റ്റ് ബംഗാള് സൂപ്പര് കപ്പ് ചാമ്പ്യനായത്. എക്സ്ട്രാ ടൈം വരെ നീണ്ട ആവേശകരമായ മത്സരത്തില് രണ്ടിനെതിരെ മൂന്ന് ഗോളുകള്ക്കാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം.

മത്സരത്തിന്റെ 30-ാം മിനിറ്റില് ഒഡീഷയാണ് ലീഡെടുത്തത്. ഡീഗോ മൗറീഷ്യോയുടെ തകര്പ്പന് ഗോളാണ് ഒഡീഷയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില് തന്നെ ഈസ്റ്റ് ബംഗാള് സമനില പിടിച്ചു. 51-ാം മിനിറ്റില് നന്ദകുമാറിലൂടെയാണ് ഈസ്റ്റ് ബംഗാള് ഒപ്പമെത്തിയത്. അധികം വൈകാതെ ഈസ്റ്റ് ബംഗാള് ലീഡെടുത്തു.

ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷം അഹമ്മദ് ജാഹുവിലൂടെ ഒഡീഷ ഒപ്പമെത്തിയതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ 111-ാം മിനിറ്റില് ക്ലെയ്റ്റണ് സില്വ നേടിയ ഗോളില് ഈസ്റ്റ് ബംഗാള് കിരീടമുറപ്പിച്ചു. നീണ്ട 12 വര്ഷങ്ങള്ക്ക് ശേഷമാണ് ഈസ്റ്റ് ബംഗാള് ഒരു കിരീടം നേടുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us