പാരീസ്: ലാ ലീഗയില് തകര്പ്പന് വിജയം സ്വന്തമാക്കി റയല് മാഡ്രിഡ്. ഇന്ന് നടന്ന എവേ മത്സരത്തില് ലാസ് പാമോസിനെയാണ് ലോസ് ബ്ലാങ്കോസ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കായിരുന്നു റയലിന്റെ വിജയം.
ആദ്യം ഒരു ഗോളിന് പിറകില് നിന്ന ശേഷമായിരുന്നു റയല് വിജയം സ്വന്തമാക്കിയത്. ആദ്യ പകുതി ഗോള് രഹിതമായി പിരിഞ്ഞു. 53-ാം മിനിറ്റില് ഹാവിയര് മുനുസിന്റെ ഗോളിലൂടെയാണ് ആതിഥേയരായ ലാസ് പാമോസ് ലീഡെടുത്തത്.
'ഇനി നന്നായി ഉറങ്ങാം, പക്ഷേ എന്റെ എതിരാളിയെ മിസ്സ് ചെയ്യും'; ക്ലോപ്പിനെക്കുറിച്ച് ഗ്വാര്ഡിയോളമത്സരത്തിന്റെ 65-ാം മിനിറ്റില് വിനീഷ്യസ് ജൂനിയറിലൂടെ റയല് നിര്ണായക സമനില ഗോള് നേടി. കാമവിംഗയുടെ അസിസ്റ്റില് നിന്നായിരുന്നു വിനീഷ്യസിന്റെ ഗോള്. 84-ാം മിനിറ്റില് കോര്ണര് കിക്കില് നിന്ന് മാഡ്രിഡ് മുന്നിലെത്തി. ക്രൂസിന്റെ കോര്ണറില് നിന്ന് ഓറീലിയന് ചൗമേനി നേടിയ ഗോള് റയലിന്റെ വിജയഗോളായി മാറുകയും ചെയ്തു.
കോപ്പ ഡെൽ റേ; അത്ലറ്റികോ മാഡ്രിഡ് സെമിയിൽവിജയത്തോടെ 21 മത്സരങ്ങളില് നിന്ന് 54 പോയിന്റുമായി ലീഗില് ഒന്നാമതാണ് റയല് മാഡ്രിഡ്. ലാസ് പാമോസ് എട്ടാം സ്ഥാനത്താണ്. 22 മത്സരങ്ങളില് നിന്ന് 31 പോയിന്റാണ് ലാസ് പാമോസിന്റെ സമ്പാദ്യം.