റിയാദ് കപ്പ്; ഇന്റർ മയാമിയെ കീഴടക്കി അൽ ഹിലാൽ

ആദ്യ പകുതിയിൽ 3-1ന് പിന്നിട്ട് നിന്ന ശേഷം മയാമി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

dot image

റിയാദ്: റിയാദ് സീസൺ കപ്പിൽ ഇന്റർ മയാമിക്കെതിരെ അൽ ഹിലാലിന് വിജയം. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ ഹിലാലിന്റെ ജയം. ഇന്റർ മയാമിക്കായി ലൂയിസ് സുവാരസ് ആദ്യ ഗോൾ നേടി. ഒപ്പം ലയണൽ മെസ്സിയും ഗോളടിച്ചു. എങ്കിലും അവസാന നിമിഷം പരാജയപ്പെടാനായിരുന്നു ഇന്റർ മയാമിയുടെ വിധി.

സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിന്റെ 88-ാം മിനിറ്റിലാണ് അൽ ഹിലാലിന്റെ വിജയഗോൾ പിറന്നത്. ബ്രസീലിയൻ താരം മാൽകോം വലചലിപ്പിച്ചു. ആദ്യ പകുതിയിൽ 3-1ന് പിന്നിട്ട് നിന്ന ശേഷം മയാമി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

ഫോണും ഇന്റർനെറ്റും ഇല്ല, ക്രിക്കറ്റ് കളിച്ചുള്ള പരിചയവും കുറവ്, പക്ഷേ ഓസീസിനെതിരെ ഷമർ വിൻഡീസ് ഹീറോ

മത്സരത്തിന്റെ 10-ാം മിനിറ്റിൽ അലക്സാണ്ടർ മിട്രോവിച്ച് അൽ ഹിലാലിന്റെ ആദ്യ ഗോൾ നേടി. 13-ാം മിനിറ്റിൽ അബ്ദുല്ല അൽ-ഹംദാന്റെ ഗോളിലൂടെ അൽ ഹിലാൽ വീണ്ടും മുന്നിലെത്തി. 34-ാം മിനിറ്റിൽ ലൂയിസ് സുവാരസിലൂടെ ഒരു ഗോൾ തിരിച്ചടിക്കാൻ ഇന്റർ മയാമിക്ക് സാധിച്ചു. എന്നാൽ 44-ാം മിനിറ്റിൽ ബ്രസീലിയൻ താരം മൈക്കൽ അൽ നസറിന്റെ ലീഡ് 3-1 ആക്കി ഉയർത്തി.

കണ്ണീരണിഞ്ഞ് ലാറ, ചേർത്ത് പിടിച്ച് ഗിൽക്രിസ്റ്റ്; വെസ്റ്റ് ഇൻഡീസ് വിജയത്തിൽ കമന്ററി ബോക്സിലെ ആവേശം

രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലയണൽ മെസ്സി ഗോൾ നേടി. തൊട്ടടുത്ത മിനിറ്റിൽ ഡേവിഡ് റൂയിസ് ഇന്റർ മയാമിയെ ഒപ്പമെത്തിച്ചു. എന്നാൽ 88-ാം മിനിറ്റിലെ മാൽകോമിന്റെ ഗോളിൽ അൽ ഹിലാൽ മത്സരം പിടിച്ചെടുത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us