വലത് വിങ്ങിൽ മെസ്സി; കരിയറിലെ ഇഷ്ട ടീമിനെ തിരഞ്ഞെടുത്ത് എയ്ഞ്ചൽ ഡി മരിയ

2022ൽ ഡി മരിയയുടെ ഇഷ്ട ടീമിൽ മുൻനിരയിലായിരുന്നു റൊണാൾഡോ.

dot image

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പമാണ് എയ്ഞ്ചൽ ഡി മരിയ കളിച്ചത്. അതുപോലെ തന്നെ ഒരു മികച്ച ഫുട്ബോൾ കരിയർ ഡി മരിയയ്ക്കുമുണ്ട്. അർജന്റീനൻ ദേശീയ ടീമിനൊപ്പം റയൽ മാഡ്രിഡിലും മാഞ്ചസ്റ്റർ യുണൈറ്റഡിലും പിഎസ്ജിയിലും ബെൻഫികയിലും ഡി മരിയ പന്ത് തട്ടി. ഇക്കാലയളവിലെ തന്റെ ഇഷ്ട ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഡി മരിയ.

സ്വീഡിഷ് താരം സ്ലാറ്റന് ഇബ്രാഹിമോവിച്ചിനെയാണ് സ്ട്രൈക്കറായി തിരഞ്ഞെടുത്തിരിക്കുന്നത്. അർജന്റീനയിലെ സഹതാരം ലയണൽ മെസ്സി വലത് വിങ്ങിൽ ഇടം നേടി. കിലിയൻ എംബാപ്പെയാണ് ഡി മരിയയുടെ ഇടത് വിങ്ങിലെ താരം. മധ്യനിരയിൽ നെയ്മറിനും റൂയി കോസ്റ്റയ്ക്കുമൊപ്പം ഡി മരിയയും ഇടം പിടിച്ചു. സെർജിയോ റാമോസ് റൈറ്റ് ബാക്കും ബ്രസീലിയൻ താരം മാർസലോ ലെഫ്റ്റ് ബാക്കുമായി.

മുന്നേറ്റ നിരയിലെ സ്പൈഡർമാൻ; ജൂലിയൻ അൽവാരസിന് പിറന്നാൾ

ഒട്ടമെൻഡിയും മഷറാനോയും പ്രതിരോധ നിരയിൽ ഇടം കണ്ടെത്തി. എമിലിയാനോ മാർട്ടിനെസ് ആണ് ഗോൾ കീപ്പർ. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഇടം പിടിക്കാത്തത് അതിശയിപ്പിച്ചു. മുമ്പ് 2022ൽ ഡി മരിയയുടെ ഇഷ്ട ടീമിൽ മുൻനിരയിലായിരുന്നു റൊണാൾഡോ. അന്ന് അറ്റാക്കിങ്ങ് മിഡ് ഫീൽഡിൽ ആയിരുന്നു മെസ്സിയുടെ ഇടം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us