'റൊണാള്ഡോയെ അനുകരിക്കുന്നത് നിര്ത്തി മെസ്സിയെ പോലെ ചെയ്യണം'; ഗര്നാചോയെ ഉപദേശിച്ച് ഡി മരിയ

ഗര്നാചോ പലപ്പോഴായി തന്റെ ഐഡോള് ക്രിസ്റ്റ്യാനോ റൊണാള്ഡോയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്

dot image

ലണ്ടന്: ക്രിസ്റ്റ്യാനോ റൊണാള്ഡോയെ അനുകരിക്കുന്നത് നിര്ത്തണമെന്ന് മാഞ്ചസ്റ്റര് യുണൈറ്റഡ് യുവതാരം അലജാന്ഡ്രോ ഗര്നാചോയോട് അര്ജന്റീന സൂപ്പര് താരം എയ്ഞ്ചല് ഡി മരിയ. അര്ജന്റീന താരവുമായ അലജാന്ഡ്രോ യുണൈറ്റഡിന് വേണ്ടി മിന്നും ഫോമിലാണ് കളിക്കുന്നത്. യുവതാരത്തില് തനിക്ക് മതിപ്പുണ്ടെന്നും എന്നാല് ലയണല് മെസ്സിയെ അനുകരിക്കുകയാണ് വേണ്ടതെന്നും ഡി മരിയ പറഞ്ഞു.

യുണൈറ്റഡിന് വേണ്ടി കളിക്കുന്ന അര്ജന്റീന താരമായ ഗര്നാചോ ഗോള് നേടുമ്പോള് റൊണാള്ഡോയുടെ 'ഐക്കോണിക്' സെലിബ്രേഷന് പിന്തുടരുന്നത് പലപ്പോഴും ഫുട്ബോള് ലോകത്ത് ചര്ച്ച ചെയ്യാറുണ്ട്. മാഞ്ചസ്റ്ററില് റൊണാള്ഡോക്കൊപ്പം പന്ത് തട്ടിയിട്ടുള്ള ഗര്നാചോ പലപ്പോഴായി തന്റെ ഐഡോള് ക്രിസ്റ്റ്യാനോ റൊണാള്ഡോയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡി മരിയയുടെ ഉപദേശം.

'ഞാന് അലജാന്ഡ്രോ ഗര്നാചോ ആയിരുന്നെങ്കില് ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ ഗോള് സെലിബ്രേഷന് ചെയ്യില്ല. ലയണല് മെസ്സി ചെയ്യുന്നത് പോലെയാവും ഞാന് ചെയ്യുക', ഡി മരിയ പറഞ്ഞു. 'വളരെ വേഗതയേറിയ താരമാണ് ഗര്നാചോ. അദ്ദേഹത്തിന് അവിശ്വസനീയമായ കഴിവുണ്ട്. അവന് ദേശീയ ടീമിലേക്ക് വരാനും പോകുന്നു. നിങ്ങള് ഒരുപാട് പഠിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന സ്ഥലമാണിത്. അര്ജന്റീനയ്ക്കൊപ്പം അദ്ദേഹത്തിന് പലരീതിയിലും പല വിധത്തിലും സാങ്കേതികമായി വളരാനും ഒരുപാട് മുന്നേറാനും കഴിയും. അവിടം ഗംഭീരമാണ്', ഡി മരിയ കൂട്ടിച്ചേര്ത്തു.

ഫുട്ബോള് ലോകത്തിലെ 'ഗോട്ടുകളായ' ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്കും ലയണല് മെസ്സിക്കുമൊപ്പം പന്തുതട്ടാന് ഭാഗ്യം ലഭിച്ച അപൂര്വം ചില താരങ്ങളില് ചിലരാണ് ഗര്നാചോയും ഡി മരിയയും. മാഞ്ചസ്റ്റര് യുണൈറ്റഡില് റൊണാള്ഡോയ്ക്കൊപ്പവും അര്ജന്റീന ടീമില് മെസ്സിക്കൊപ്പവും ഗര്നാചോ കളിച്ചിട്ടുണ്ട്. മെസ്സിക്കൊപ്പം അര്ജന്റീന ടീമിലും റൊണാള്ഡോയ്ക്കൊപ്പം റയല് മാഡ്രിഡിലുമാണ് ഡി മരിയ പന്തു തട്ടിയിട്ടുള്ളത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us