തോമസ് തുഹൽ ബാഴ്സയിൽ പോകുമെന്ന വാർത്തകൾ തള്ളി ബയേൺ മ്യൂണിക്

മുമ്പ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയെയും ഇംഗ്ലീഷ് ക്ലബ് ചെൽസിയെയും തുഹൽ പരിശീലിപ്പിച്ചിട്ടുണ്ട്.

dot image

ബെർലിൻ: ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക് പരിശീലകൻ തോമസ് തുഹൽ ബാഴ്സലോണയിലേക്ക് പോകുന്നുവെന്ന വാർത്തകൾ നിഷേധിച്ച് ക്ലബ് അധികൃതർ. ഒരിക്കൽ താൻ സ്പാനിഷ് ലീഗിലെ ക്ലബിന്റെ പരിശീലക സ്ഥാനത്ത് എത്തുമെന്ന് തുഹൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബയേൺ കോച്ച് ബാഴ്സലോണയിലേക്ക് എത്തുമെന്ന വാർത്തകൾ പ്രചരിച്ചത്.

സാവിയുടെ പിൻഗാമിയായി ബാഴ്സലോണയിൽ എത്തുമെന്ന് തുഹൽ പറഞ്ഞിട്ടില്ലെന്ന് ക്ലബ് അധികൃതർ പ്രതികരിച്ചു. സ്പാനിഷ് ഫുട്ബോളിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുക മാത്രമാണ് തുഹൽ ചെയ്തതെന്നും ക്ലബ് വ്യക്തമാക്കി. മുമ്പ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയെയും ഇംഗ്ലീഷ് ക്ലബ് ചെൽസിയെയും തുഹൽ പരിശീലിപ്പിച്ചിട്ടുണ്ട്.

ദൈവത്തിനും മിശിഹായ്ക്കും ഇടയിലെ ദൈവദൂതൻ; ഗബ്രിയേല് ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ഇന്ന് പിറന്നാള്ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ നായകൻ; ഗ്രെയിം സ്മിത്തിന് പിറന്നാൾ

ഈ സീസൺ അവസാനത്തോടെ ബാഴ്സലോണ വിടുമെന്ന് സാവി ഹെർണാണ്ടസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ബാഴ്സ പരിശീലകനായി ആരെത്തുമെന്ന ആകാംഷ ആരാധകരിൽ ഉടലെടുത്തത്. സീസണിൽ 22 മത്സരങ്ങൾ പിന്നിടുമ്പോൾ 15 ജയവും രണ്ട് സമനിലയും അഞ്ച് തോൽവിയും ഉൾപ്പെടെ 47 പോയിന്റുമായി നാലാം സ്ഥാനത്താണ് ബാഴ്സലോണ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us