ഏഷ്യൻ കപ്പ് ഫുട്ബോൾ; ഇറാനെ കീഴടക്കി ഖത്തർ കലാശപ്പോരിന്

ശക്തമായ പോരാട്ടം കാഴ്ചവെച്ചിട്ടും ആതിഥേയ രാജ്യത്തിന് മുന്നിൽ തോറ്റ് മടങ്ങാനായിരുന്നു ഇറാന്റെ വിധി.

dot image

ദോഹ: എ എഫ് സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഖത്തർ ഫൈനലിൽ. ഇറാനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഖത്തർ ഫൈനൽ പ്രവേശനം സാധ്യമാക്കിയത്. ശക്തമായ പോരാട്ടം കാഴ്ചവെച്ചിട്ടും ആതിഥേയ രാജ്യത്തിന് മുന്നിൽ തോറ്റ് മടങ്ങാനായിരുന്നു ഇറാന്റെ വിധി. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ജോർദാനാണ് ഖത്തറിന്റെ എതിരാളികൾ.

ഇറാന്റെ ഗോളോടെയാണ് മത്സരം ഉണർന്നത്. സര്ദാര് അസ്മൗണ് ഇറാൻ നിരയെ മുന്നിലെത്തിച്ചു. എന്നാൽ അധികം വൈകാതെ ഖത്തർ മത്സരത്തിലേക്ക് തിരികെ വന്നു. 17-ാം മിനിറ്റിൽ ജാസിം ഗബർ അബ്ദുൽസല്ലാം ഖത്തറിനായി സമനില ഗോൾ നേടി. 43-ാം മിനിറ്റിൽ അക്രം അഫീഫിലൂടെ ഖത്തർ മത്സരത്തിൽ മുന്നിലെത്തി.

സാഹചര്യം അറിഞ്ഞ് കളിക്കുന്ന സഹാരൺ; ഇന്ത്യൻ ക്രിക്കറ്റിന് പ്രതീക്ഷയാകുന്ന യുവതാരം

ആദ്യ പകുതി പിന്നിടുമ്പോൾ 2-1ന് ആതിഥേയർ ലീഡ് ചെയ്തു. എങ്കിലും 51-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഇറാൻ ഒപ്പമെത്തി. അലിരേസ ജഹാൻബക്ഷ് ആണ് ഗോൾ നേടിയത്. 82-ാം മിനിറ്റിൽ അൽമോസ് അലിയുടെ ഗോളിലൂടെ ഖത്തർ വീണ്ടും മുന്നിലെത്തി. പിന്നീട് തിരിച്ചുവരവിനുള്ള ഇറാന്റെ കഠിന ശ്രമങ്ങൾ ഫലം കണ്ടില്ല. ഇതോടെ സ്വന്തം നാട്ടുകാർക്ക് മുന്നിൽ ഖത്തർ സംഘം വിജയം ആഘോഷിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us