'മെസ്സിയല്ല, ഞാനാണ് ഇവിടെ കളിക്കുന്നത്'; തോല്വിക്ക് പിന്നാലെ ആരാധകരോട് കയര്ത്ത് റൊണാള്ഡോ, വീഡിയോ

കലാശപ്പോരില് അല് നസര് എതിരില്ലാത്ത രണ്ട് ഗോളുകള്ക്ക് അല് ഹിലാലിനോട് തോല്വി വഴങ്ങിയിരുന്നു

dot image

റിയാദ്: റിയാദ് സീസണ് കപ്പ് ഫൈനലിനിടെ ആരാധകരോട് കയര്ത്ത് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ. അല് ഹിലാലിനെതിരായ മത്സരത്തില് മെസ്സിയെ പിന്തുണച്ച് ചാന്റ് ചെയ്ത ആരാധകരോടാണ് റൊണാള്ഡോ കയര്ത്ത് സംസാരിച്ചത്. കലാശപ്പോരില് അല് നസര് എതിരില്ലാത്ത രണ്ട് ഗോളുകള്ക്ക് അല് ഹിലാലിനോട് തോല്വി വഴങ്ങിയിരുന്നു.

മത്സരത്തിനായി ഗ്രൗണ്ടിലിറങ്ങിയ റൊണാള്ഡോ സ്റ്റേഡിയത്തിലിരുന്ന് 'മെസ്സി ചാന്റു'കളുയര്ത്തിയ ആരാധകര്ക്ക് നേരെ രൂക്ഷമായ ഭാഷയില് സംസാരിക്കുന്ന താരത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നത്. ആരാധകര്ക്ക് നേരെ തിരിഞ്ഞ് ഞാനാണ് ഇവിടെ കളിക്കുന്നതെന്ന് മെസ്സി അല്ലെന്നുമാണ് റൊണാള്ഡോ പറയുന്നത്.

നേരത്തെ സൂപ്പര് താരം ലയണല് മെസ്സിയുടെ ഇന്റര് മയാമിയുമായുള്ള മത്സരത്തില് റൊണാള്ഡോ പരിക്ക് മൂലം കളിക്കാനിറങ്ങിയിരുന്നില്ല. മയാമിയെ മറുപടിയില്ലാത്ത ആറ് ഗോളുകള്ക്ക് തകര്ത്താണ് റൊണാള്ഡോയുടെ അല് നസര് റിയാദ് കപ്പിന്റെ കലാശപ്പോരിന് യോഗ്യത നേടിയത്.

അൽ നസറിനെ തകർത്തു; റിയാദ് സീസൺ കപ്പ് അൽ ഹിലാലിന്

അല് ഹിലാലിനെതിരായ ഫൈനലില് ക്രിസ്റ്റ്യാനോ റൊണാള്ഡോ ഇറങ്ങിയിരുന്നെങ്കിലും താരത്തിന് ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാനായിരുന്നില്ല. മത്സരത്തിന്റെ ആദ്യ പകുതിയില് വഴങ്ങിയ രണ്ട് ഗോളുകള്ക്ക് റൊണാള്ഡോ നയിക്കുന്ന അല് നസര് അടിയറവ് പറയുകയായിരുന്നു. 17-ാം മിനിറ്റില് മിലിങ്കോവിച്ച് സാവിച്ചും 30-ാം മിനിറ്റില് സലീം അല് ദൗസരിയുമാണ് അല് ഹിലാലിന് വേണ്ടി ഗോള് നേടിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us