റിയാദ്: പരിക്കിൽ നിന്ന് മോചിതനായ ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങിവന്ന മത്സരത്തിൽ അൽ നസറിന് തോൽവി. തകർപ്പൻ ജയത്തോടെ അൽ ഹിലാൽ റിയാദ് സീസൺ കപ്പ് സ്വന്തമാക്കി. എതിരില്ലാത്ത രണ്ട് ഗോളിനാണ് അൽ ഹിലാൽ അൽ നസറിനെ പരാജയപ്പെടുത്തിയത്. സെർജ് മിലിങ്കോവിക്-സാവിക്, സലീം അൽ ദൗസരി എന്നിവർ അൽ ഹിലാലിന്റെ ഗോളുകൾ നേടി.
മത്സരത്തിന് മുമ്പായി ഗ്രൗണ്ടിലെത്തിയ ഡബ്ല്യൂ ഡബ്ല്യു ഇ മുൻ താരം അണ്ടർടേക്കർ റിയാദ് സീസൺ കപ്പ് സ്റ്റേഡിയത്തിൽ അവതരിപ്പിച്ചു. മത്സരത്തിന്റെ 17-ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ പിറന്നു. സെർജ് മിലിങ്കോവിക്-സാവിക് ആണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ 30-ാം മിനിറ്റിൽ സലീം അൽ ദൗസരി തകർപ്പൻ ഒരു ഫിനിഷിലൂടെ ഗോൾ എണ്ണം രണ്ടാക്കി.
സാഹചര്യം അറിഞ്ഞ് കളിക്കുന്ന സഹാരൺ; ഇന്ത്യൻ ക്രിക്കറ്റിന് പ്രതീക്ഷയാകുന്ന യുവതാരംThe Undertaker will present the trophy after Al Nassr vs. Al Hilal in the Riyadh Season Cup. 🤪
— Squawka Live (@Squawka_Live) February 8, 2024
(video via @DAZNFootball)pic.twitter.com/nLRWDjDpZV
43-ാം മിനിറ്റിലും രണ്ടാാം പകുതിയിൽ 48-ാം മിനിറ്റിലും അൽ ഹിലാൽ താരങ്ങൾ വീണ്ടും വലചലിപ്പിച്ചു. എന്നാൽ ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നതോടെ ഗോൾ നിഷേധിക്കപ്പെട്ടു. ഇതോടെ ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളിൽ അൽ ഹിലാൽ വിജയം ആഘോഷിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയും സാദിയോ മാനെയും ഉൾപ്പടെയുള്ള താരങ്ങൾ മടങ്ങിയെത്തിയതിന്റെ ആശ്വാസം മാത്രമാണ് അൽ നസറിന് ഉണ്ടായിരുന്നത്.