ഏഷ്യൻ ഫുട്ബോളിന്റെ രാജാക്കന്മാരെ ഇന്നറിയാം; ഖത്തറും ജോർദാനും നേർക്കുനേർ

ഇരുടീമുകളും മുൻപ് ഒൻപത് തവണ ഏറ്റുമുട്ടിയിരുന്നു.

dot image

ദോഹ: ഒരു മാസക്കാലത്തോളം നീണ്ട ഏഷ്യന് കപ്പ് ഫുട്ബോളിന്റെ കലാശപ്പോരില് ഇന്ന് ഖത്തറും ജോർദാനും നേർക്കുനേർ. സ്വന്തം നാട്ടുകാർക്ക് മുന്നിൽ നിലവിലെ ചാമ്പ്യൻഷിപ്പ് നിലനിർത്തുകയാണ് ഖത്തറിന്റെ ലക്ഷ്യം. ആദ്യമായി ഏഷ്യൻ കപ്പിന്റെ ഫൈനൽ കളിക്കുന്ന ജോർദാൻ കിരീട നേട്ടം സ്വന്തമാക്കാനുറച്ചാണ് ഇറങ്ങുന്നത്. ഇന്ത്യൻ സമയം വൈകിട്ട് എട്ടരയ്ക്ക് ലുസൈല് സ്റ്റേഡിയത്തിലാണ് മത്സരം.

ഫിഫ റാങ്കിങ്ങിൽ 87-ാം സ്ഥാനത്താണ് ജോർദാൻ. എന്നാൽ 23-ാം സ്ഥാനത്തുണ്ടായിരുന്ന ദക്ഷിണ കൊറിയയെ സെമിയിൽ തോൽപ്പിച്ച ആത്മവിശ്വാസം ജോർദാനുണ്ട്. 58 ആണ് ഫിഫ റാങ്കിങ്ങിൽ ഖത്തറിന്റെ സ്ഥാനം. ഇരുടീമുകളും മുൻപ് ഒൻപത് തവണ ഏറ്റുമുട്ടിയിരുന്നു. ആറിലും ഖത്തർ സംഘം വിജയം നേടി.

ഓഫ്സൈഡിൽ കുരുക്കിട്ട ബൗളർ; ഗ്ലെൻ മഗ്രാത്തിന് പിറന്നാൾ

അക്രം അഫീഫ്, അൽമോസ് അലി, ഹസൻ അൽ ഹൈദൂസ് തുടങ്ങിയ താരങ്ങളാണ് ഖത്തറിനായി പോരാടുന്നത്. എഹ്സാൻ ഹദാദ്, മൂസ അൽതമാരി, യാസാൻ അൽ-അറബ് തുടങ്ങിയ താരങ്ങളിലാണ് ജോർദാന്റെ പ്രതീക്ഷ. ലോകകപ്പ് ഫൈനലിന് വേദിയായ സ്റ്റേഡിയത്തിൽ വീണ്ടുമൊരു ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. ഇത്തവണ ആരാണ് രാജക്കന്മാരെന്ന് കാത്തിരുന്ന് കാണാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us