ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റ് കീഴടക്കി ന്യൂകാസിൽ യുണൈറ്റഡ്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ന്യൂകാസിലിന്റെ വിജയം. ആദ്യ പകുതിയിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനില പാലിച്ചു. 66-ാം മിനിറ്റിൽ ബ്രൂണോ ഗുയിമാരേസ് നേടിയ ഗോളിലൂടെയാണ് ന്യൂകാസിൽ വിജയം നേടിയത്. ന്യൂകാസിലിനായി ഗുയമാരേസ് ഇരട്ടഗോളും നേടി.
മത്സരത്തിന്റെ 10-ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ പിറന്നു. ബ്രൂണോ ഗുയിമാരേസ് ആണ് ന്യൂകാസിലിനായി ഗോൾ സ്കോർ ചെയ്തത്. എന്നാൽ 26-ാം മിനിറ്റിൽ ആന്റണി എലാംഗ നോട്ടിങ്ഹാമിനായി സമനില ഗോൾ കണ്ടെത്തി. 43-ാം മിനിറ്റിൽ ഫാബിയൻ ഷാർ ന്യൂകാസിലിനെ വീണ്ടും മുന്നിലെത്തിച്ചു. പക്ഷേ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ തന്നെ കല്ലം ഹഡ്സണ് ഒഡോയി നോട്ടിങ്ഹാം ഫോറസ്റ്റിനായി മറുപടി ഗോൾ കണ്ടെത്തി.
ബുന്ദസ്ലിഗയിൽ ബയേൺ മ്യൂണികിനെ തകർത്ത് ബയർ ലെവർകുസൈൻമത്സരം വിജയിച്ച ന്യൂകാസിൽ പോയിന്റ് ടേബിളിൽ ആറാമതാണ്. 24 മത്സരങ്ങൾ പിന്നിടുമ്പോൾ 11 വിജയവും മൂന്ന് സമനിലയും 10 തോൽവിയുമാണ് ന്യൂകാസിലിന്റെ സമ്പാദ്യം. നോട്ടിങ്ഹാം ഫോറസ്റ്റ് 16-ാം സ്ഥാനത്താണ്.