കൊച്ചി: ഇന്ത്യന് സൂപ്പര് ലീഗില് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്-പഞ്ചാബ് എഫ്സി മത്സരം. കൊച്ചി ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്. ഐഎസ്എല്ലിന്റെ പത്താം സീസണില് 45 ദിവസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരമാണിത്.
ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ മത്സരത്തില് പരാജയം വഴങ്ങിയ ബ്ലാസ്റ്റേഴ്സ് വിജയം മാത്രം ലക്ഷ്യമിട്ടായിരിക്കും സ്വന്തം തട്ടകത്തില് ഇറങ്ങുക. കഴിഞ്ഞ മത്സരത്തില് ഒഡീഷ എഫ്സിയോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തുനിന്നും മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു. ലീഗിലെ അരങ്ങേറ്റക്കാരായ പഞ്ചാബിനെ തകര്ത്ത് വിജയവഴിയില് തിരിച്ചെത്താനും പോയിന്റ് പട്ടികയില് രണ്ടാം സ്ഥാനത്തേക്ക് ഉയരാനുമാണ് കൊമ്പന്മാര് ശ്രമിക്കുക.
യോഗ്യതാ മത്സരത്തില് അര്ജന്റീനയോട് തോറ്റു; പാരീസ് ഒളിംപിക്സിന് ബ്രസീല് ഇല്ലബ്ലാസ്റ്റേഴ്സ് സ്ക്വാഡില് വലിയ ഉടച്ചുവാര്ക്കലുകള്ക്ക് സാധ്യതയില്ല. സസ്പെന്ഷന് കഴിഞ്ഞെത്തുന്ന മലയാളി സ്ട്രൈക്കര് കെ പി രാഹുല് പഞ്ചാബിനെതിരെ ഇറങ്ങിയേക്കും. പരിക്കുകള് കാരണം ഏറെ വലയുകയാണ് ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീല്ഡ് മാന്ത്രികന് അഡ്രിയാന് ലൂണ, ക്വാമെ പെപ്ര എന്നിവര് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിലിറങ്ങുന്നത്. ലൂണയ്ക്ക് പകരക്കാരനായി ടീമിലെത്തിയ ലിത്വാനിയ ദേശീയ ടീം നായകനും സ്ട്രൈക്കറുമായ ഫെഡോര് സെര്നിച്ചിനെ സ്റ്റാര്ട്ടിങ് ഇലവനില് ഇറക്കാനാണ് സാധ്യത. ഒഡീഷയ്ക്കെതിരായ കഴിഞ്ഞ മത്സരത്തില് ഫെഡോര് അവസാന നിമിഷങ്ങളില് മാത്രമായിരുന്നു കളത്തിലിറങ്ങിയത്.