ബ്ലാസ്റ്റേഴ്സ് കോട്ട പൊളിച്ച് പഞ്ചാബ്; കൊച്ചിയിൽ സീസണിലെ ആദ്യ പരാജയം

ആദ്യമായി പഞ്ചാബ് എഫ് സി ഒരു എവേ മത്സരം വിജയിച്ചു.

dot image

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ ഹോംഗ്രൗണ്ടിൽ തകർത്ത് പഞ്ചാബ് എഫ് സി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പഞ്ചാബിന്റെ ജയം. വിൽമർ ജോർദാൻ പഞ്ചാബിനായി ഇരട്ട ഗോൾ നേടി. ലൂക്ക മാജ്സെൻ നിർണായമായ ഒരു ഗോളും ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചു. മഞ്ഞപ്പടയുടെ ഏക ഗോൾ നേടിയത് മിലോസ് ഡ്രിൻസിച് ആണ്. സീസണിൽ ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് ഹോം മത്സരം പരാജയപ്പെടുന്നത്. ആദ്യമായി പഞ്ചാബ് എഫ് സി ഒരു എവേ മത്സരം വിജയിച്ചു.

മത്സരത്തിന്റെ തുടക്കം മുതലെ ബ്ലാസ്റ്റേഴ്സ് ആക്രമണം അഴിച്ചുവിട്ടു. ചില തിരിച്ചടികൾ പഞ്ചാബിന്റെ ഭാഗത്ത് നിന്നും ആദ്യ പകുതിയിൽ ഉണ്ടായി. എങ്കിലും അവസരം സൃഷ്ടിക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് ആയിരുന്നു മുന്നിൽ. ഒരു പരിധിവരെ കേരളത്തിന്റെ മുന്നേറ്റത്തെ തടയാൻ പഞ്ചാബ് എഫ് സിക്ക് കഴിഞ്ഞു. പക്ഷേ പഞ്ചാബ് പ്രതിരോധം തകർത്ത് 39-ാം മിനിറ്റിൽ മിലോസ് ഡ്രിൻസിച് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി.

സുമിത് നാഗലിന് ചരിത്ര നേട്ടം; ടെന്നിസ് റാങ്കിങ്ങിൽ ആദ്യ 100ലെത്തി ഇന്ത്യൻ താരം

ആദ്യ ഗോളിന്റെ ആവേശം അവസാനിക്കും മുമ്പ് പഞ്ചാബിന്റെ മറുപടി ഉണ്ടായി. 43-ാം മിനിറ്റിൽ വിൽമർ ജോർദാൻ തകർപ്പൻ ഒരു ഗോളിലൂടെ പഞ്ചാബിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. 49-ാം മിനിറ്റിൽ ലൂക്ക മാജ്സെൻ പഞ്ചാബിനായി വലചലിപ്പിച്ചെങ്കിലും ഓഫ് സൈഡിൽ കുരുങ്ങി.

ജെയിംസ് ആൻഡേഴ്സൺ; 41-ാം വയസിലും സ്വിങ് മെഷീൻ

56-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ഒരു നിർണായക ഗോൾ പഞ്ചാബ് ഗോൾ കീപ്പർ ബോക്സിനകത്ത് വെച്ചു പിടിച്ചുവെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. പിന്നാലെ ജോർദാൻ തന്റെ രണ്ടാം ഗോൾ നേടി. പിന്നീട് തിരിച്ചുവരവിന് ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും നടന്നില്ല.

രഞ്ജിയിൽ കേരളത്തിന് ആദ്യ ജയം; ആവേശപ്പോരിൽ ബംഗാളിനെ തകർത്തു

ഒടുവിൽ 86-ാം മിനിറ്റിൽ പഞ്ചാബിന് അനുകൂലമായി പെനാൽറ്റി കൂടി ലഭിച്ചു. ലൂക്ക മാജ്സെൻ കൃത്യമായി വലചലിപ്പിക്കുകയും ചെയ്തു. ഇതോടെ മത്സരഫലം ഏറെക്കുറെ കുറിക്കപ്പെട്ടു. പിന്നീട് ലോങ് വിസിൽ മുഴങ്ങുമ്പോഴും മത്സര ഫലത്തിന് മാറ്റമുണ്ടായില്ല. പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തായി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us