'മെസ്സിയോടും റൊണാള്ഡോയോടും താരതമ്യം ചെയ്യരുത്'; ക്യാപ്റ്റനാവാന് സലാ യോഗ്യനല്ലെന്ന് മുന് താരം

'ലിവര്പൂളില് സലായ്ക്ക് ക്യാപ്റ്റന്റെ ആംബാന്ഡ് ലഭിക്കാത്തത് അതിനുള്ള തെളിവാണ്'

dot image

ലണ്ടന്; ഈജിപ്ഷ്യന് സൂപ്പര് താരം മുഹമ്മദ് സലാ ദേശീയ ടീമിന്റെ ക്യാപ്റ്റനാവാന് യോഗ്യനല്ലെന്ന് മുന് താരം മിഡോ. മികച്ച കളിക്കാരനാണെങ്കിലും കളിക്കളത്തില് സലാ ഒരിക്കലും മികച്ച നായകനായിരുന്നില്ലെന്നും മിഡോ വിമര്ശിച്ചു. അര്ജന്റീനയുടെ ക്യാപ്റ്റന് ലയണല് മെസ്സിയുമായും പോര്ച്ചുഗല് ക്യാപ്റ്റന് ക്രിസ്റ്റ്യാനോ റൊണാള്ഡോയുമായും സലായെ താരതമ്യം ചെയ്യരുതെന്നും മിഡോ പറഞ്ഞു.

ഈജിപ്തിന് തിരിച്ചടി; ആഫ്രിക്കന് നേഷന്സ് കപ്പിനിടെ സലായ്ക്ക് പരിക്ക്

'മെസ്സി അര്ജന്റീനയുടെ നായകനായ പോലെ സലായ്ക്ക് ഈജിപ്തിന്റെ നായകനാവാന് കഴിയുമോ? സലാ ഈജിപ്തിന്റെ താരമാണ്. പക്ഷേ മെസ്സി അര്ജന്റീനയെ നയിക്കുന്ന പോലെ സലായ്ക്ക് ഈജിപ്ഷ്യന് ദേശീയ ടീമിനെ നയിക്കാനാവില്ല', മിഡോ ഒരു പോഡ്കാസ്റ്റില് പറഞ്ഞു.

റൊണാള്ഡോ പോര്ച്ചുഗലിനായി ചെയ്യുന്നത് പോലെ സലാ ചെയ്യാറുണ്ടോ? പെനാല്റ്റി കിക്കുകളില് ആരാണ് ഷോട്ടെടുക്കേണ്ടതെന്നും ആരാണ് പിന്തുടരേണ്ടതെന്നും പറഞ്ഞ് റൊണാള്ഡോ വ്യക്തമായി കളിക്കാരെ നയിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വം എല്ലാവര്ക്കും പ്രചോദനമാവാറുമുണ്ട്.

ചികിത്സയ്ക്കായി മുഹമ്മദ് സലാ ലിവർപൂളിലേക്ക്

'സലാ മാനസികമായി പരിണമിച്ചു. പക്ഷേ കളിക്കളത്തില് അദ്ദേഹം ഒരിക്കലും ഒരു നേതാവായിരുന്നില്ല. ലിവര്പൂളില് സലായ്ക്ക് ക്യാപ്റ്റന്റെ ആംബാന്ഡ് ലഭിക്കാത്തത് അതിനുള്ള തെളിവാണ്. എന്തുകൊണ്ടാണ് സലാ ലിവര്പൂളിനായി ക്യാപ്റ്റന്റെ ആംബാന്ഡ് ധരിക്കാത്തതെന്ന് നിങ്ങള് സ്വയം ചോദിച്ചു നോക്കുക. അദ്ദേഹം ഒരു വിദേശ താരമായതു കൊണ്ടാണെന്ന് പറയരുത്. ഈജിപ്തിന്റെ ക്യാപ്റ്റനായത് സലായെ പ്രതികൂലമായി ബാധിച്ചു. ആ ബാന്ഡ് ഇല്ലാതെ തുടര്ന്നിരുന്നെങ്കില് അദ്ദേഹത്തിന് കൂടുതല് സ്വാതന്ത്ര്യം ഉണ്ടാകുമായിരുന്നു', അദ്ദേഹം കൂട്ടിച്ചേര്ത്തു.

നൈജീരിയയെ കീഴടക്കി ആനപ്പട; ഐവറി കോസ്റ്റ് ആഫ്രിക്കന് നേഷന്സ് കപ്പ് ചാമ്പ്യന്മാര്

ഈജിപ്ഷ്യന് ഫുട്ബോളിലെ മികച്ച താരമായ മുഹമ്മദ് സലാ അന്താരാഷ്ട്ര തലങ്ങളില് ദേശീയ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില് പലപ്പോഴും പരാജയപ്പെട്ടുപോവുന്നത് വിമര്ശനങ്ങള്ക്ക് ഇടയാക്കാറുണ്ട്. ലിവര്പൂളിനായി വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുന്ന സലാ ഈജിപ്ത് ദേശീയ ടീമില് തിളങ്ങാറില്ല. പരിക്കുപറ്റിയ ഈജിപ്ത് നായകന് ആഫ്രിക്കന് നേഷന് കപ്പ് ടൂര്ണമെന്റിലെ അവസാന മത്സരങ്ങള് നഷ്ടമാവുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us