താൻ ബെല്ലിംങ്ഹാമിന്റെ ആരാധകനെന്ന് സിനദീന് സിദാന്; പ്രതികരിച്ച് താരം

റയലിൽ സിദാൻ കളിച്ചപ്പോൽ അഞ്ചാം നമ്പർ ജഴ്സി തരംഗമായിരുന്നു.

dot image

മാഡ്രിഡ്: റയൽ മാഡ്രിഡ് താരം ജൂഡ് ബെല്ലിംങ്ഹാമിനെ പ്രശംസിച്ച് മുൻ താരം സിനദീൻ സീദാൻ. ബെല്ലിംങ്ഹാം ഒരു മികച്ച താരമാണ്. അവിശ്വസനീയമായാണ് അയാൾ ഫുട്ബോൾ കളിക്കുന്നത്. ബെല്ലിംങ്ഹാമിന്റെ കരിയർ സ്റ്റാറ്റ്സ് ഒരു ഇതിഹാസ താരത്തിലേക്കുള്ള വളർച്ച സൂചിപ്പിക്കുന്നു. ബെല്ലിംങ്ഹാം റയലിനൊപ്പം ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കട്ടെ. താൻ ബെല്ലിംങ്ഹാമിന്റെ ആരാധകനാണെന്നും സിദാൻ വ്യക്തമാക്കി.

സിദാന്റെ വാക്കുകൾക്ക് പ്രതികരണവുമായി ഇംഗ്ലണ്ട് താരവും രംഗത്തെത്തി. മാഡ്രിഡ് എക്സ്ട്രാ എന്ന സമൂഹമാധ്യമ പേജിലാണ് ബെല്ലിംങ്ഹാമിന്റെ പ്രതികരണം. ഇതിഹാസ താരത്തിന്റെ വാക്കുകൾ ഒരുപാട് പ്രചോദനം നൽകുന്നുവെന്ന് ബെല്ലിംങ്ഹാം കുറിച്ചു.

ദ വാലന്റൈൻ; ഏയ്ഞ്ചൽ ഡി മരിയയ്ക്ക് പിറന്നാൾ

സ്പാനിഷ് ഫു്ടബോൾ ക്ലബ് റയൽ മാഡ്രിഡിന്റെ ഇതിഹാസങ്ങളിൽ ഒരാളാണ് സിനദീൻ സിദാൻ. റയലിൽ സിദാൻ കളിച്ചപ്പോൽ അഞ്ചാം നമ്പർ ജഴ്സി തരംഗമായിരുന്നു. ജൂഡ് ബെല്ലിംങ്ഹാം റയലിൽ എത്തിയപ്പോഴും അഞ്ചാം നമ്പർ ജഴ്സിയാണ് സ്വീകരിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us