ഫിഫ റാങ്കിങ്ങില് 117-ാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ; ഏഴ് വര്ഷത്തിനിടയിലെ മോശം റാങ്ക്

എഫ്സി ഏഷ്യന് കപ്പിലെ മോശം പ്രകടനമാണ് റാങ്കിങ്ങില് ഇന്ത്യയ്ക്ക് തിരിച്ചടിയായത്

dot image

ന്യൂഡല്ഹി: ഫിഫ റാങ്കിങ്ങില് 117-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ. ഏറ്റവും പുതിയ റാങ്കിങ്ങില് 15 സ്ഥാനങ്ങള് താഴേക്കാണ് ഇന്ത്യ വീണത്. ഏഴ് വര്ഷത്തിനിടയിലുള്ള ഇന്ത്യയുടെ ഏറ്റവും മോശം റാങ്കാണിത്. എഫ്സി ഏഷ്യന് കപ്പിലെ മോശം പ്രകടനമാണ് റാങ്കിങ്ങില് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

2017 ജനുവരിയിലെ റാങ്കിങ്ങില് 129-ാം സ്ഥാനത്ത് എത്തിയതിന് ശേഷം ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്ങായിരുന്നു ഇത്. 2015ലെ 173-ാം റാങ്കാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിങ്ങ്. 2023 ഡിസംബര് 21 ന് പുറത്തിറക്കിയ അവസാന ഫിഫ റാങ്കിംഗില് 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യന് ടീം. എന്നാല് ഏഷ്യന് കപ്പിന് ശേഷമുള്ള റാങ്കിങ്ങിലാണ് ഇപ്പോള് തിരിച്ചടിയുണ്ടായിരിക്കുന്നത്.

ഏഷ്യന് കപ്പിലെ മോശം പ്രകടനം; ഫിഫ റാങ്കിങ്ങില് ഇന്ത്യയ്ക്ക് പണികിട്ടിയേക്കും

എഫ്സി ഏഷ്യന് കപ്പില് ദയനീയ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടമത്സരങ്ങളില് ഒരു വിജയം പോലുമില്ലാതെയാണ് സുനില് ഛേത്രിക്കും സംഘത്തിനും നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. മൂന്ന് മത്സരങ്ങളില് നിന്ന് ആറ് ഗോള് വഴങ്ങിയ ഇന്ത്യയ്ക്ക് ഒരു ഗോള് പോലും നേടാന് കഴിയാതെ പോവുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image