എ എഫ് സി ചാമ്പ്യൻസ് ലീഗ്; അൽ ഹിലാലിന് ജയം, അൽ ഇത്തിഹാദിന് സമനില

57-ാം മിനിറ്റിൽ മാൽകോം ഗോൾ നില സമനിലയിലാക്കി.

dot image

ഇസ്ഫഹാൻ: എ എഫ് സി ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാലിന് ആവേശ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഇറാൻ ക്ലബ് സെപാഹന് എസ് സിയെയാണ് അൽ ഹിലാൽ തോൽപ്പിച്ചത്. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ തകർപ്പൻ തിരിച്ചുവരവാണ് സൗദി ക്ലബിന് വിജയം സമ്മാനിച്ചത്.

മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് സെപാഹൻ എസ് സിയാണ്. 37-ാം മിനിറ്റിൽ റമീന് റസായേല് ഇറാൻ ക്ലബിനായി ഗോൾ നേടി. ആദ്യ പകുതിയിൽ ഒരു ഗോളിന് ലീഡ് ചെയ്യാനും സെപാഹന് സാധിച്ചു. എന്നാൽ രണ്ടാം പകുതിയിൽ അൽ ഹിലാൽ ശക്തമായി തിരിച്ചുവന്നു. 57-ാം മിനിറ്റിൽ മാൽകോം ഗോൾ നില സമനിലയിലാക്കി.

ഐതിഹാസിക ആഘോഷങ്ങൾ ഒന്നിച്ചു; വീണ്ടും ആവേശമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

94-ാം മിനിറ്റിൽ അലക്സാണ്ടർ മിട്രോവിച്ച് അൽ ഹിലാലിനെ മുന്നിലെത്തിച്ചു. 97-ാം മിനിറ്റിൽ അബ്ദുള്ള അൽ ഹംദാൻ ഗോൾ നില ഉയർത്തിയതോടെ അൽ ഹിലാൽ വിജയം ആധികാരികമാക്കി. മറ്റൊരു മത്സരത്തിൽ സൗദി ക്ലബ് അൽ ഇത്തിഹാദ് ഉസ്ബെക്കിസ്ഥാൻ ക്ലബ് നവബഹോറുമായി സമനിലയിൽ പിരിഞ്ഞു. ഇരുടീമുകൾക്കും ഗോളുകൾ നേടാൻ കഴിഞ്ഞില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us