തന്റെ അവസാന ക്ലബ് ഇന്റർ മയാമിയെന്ന് ലൂയിസ് സുവാരസ്

ഡിസംബർ ആദ്യമാണ് ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിൽ സുവാരസിന്റെ കരാർ അവസാനിച്ചത്.

dot image

ഫ്ലോറിഡ: തന്റെ ഫുട്ബോൾ കരിയറിലെ അവസാന ക്ലബ് ഇന്റർ മയാമിയെന്ന് ലൂയിസ് സുവാരസ്. മേജർ ലീഗ് സോക്കറിന് മുമ്പായുള്ള സൗഹൃദ മത്സരത്തിന് പിന്നാലെയാണ് സുവാരസിന്റെ വാക്കുകൾ. ഡിസംബർ ആദ്യമാണ് ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിൽ സുവാരസിന്റെ കരാർ അവസാനിച്ചത്. കാൽമുട്ടിന് ശസ്ത്രക്രിയ ആവശ്യമുള്ളതിനാൽ താരം കരിയർ അവസാനിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. പക്ഷേ ബാഴ്സലോണയിലെ തന്റെ സഹാതാരങ്ങൾക്കൊപ്പം സുവാരസ് വീണ്ടും ഒന്നിച്ചു.

തന്റെ തീരുമാനം തന്റെ കുടുംബത്തിന് അറിയാം. എന്നാൽ താൻ എത്രകാലം മയാമിക്കൊപ്പം ഉണ്ടാകുമെന്ന് അറിയില്ല. തന്റെ കുടുംബത്തോടൊപ്പം ഇനിയുള്ള കാലം ചെലവഴിക്കാനാണ് തീരുമാനമെന്നും സുവാരസ് പറഞ്ഞു.

പ്രീസീസൺ സൗഹൃദം; അവസാന മത്സരത്തിൽ ഇന്റർ മയാമിക്ക് സമനില

എം എൽ എസിന് മുമ്പ് ഏഴ് സൗഹൃദ മത്സരങ്ങളാണ് ഇൻർ മയാമി കളിച്ചത്. ഒരെണ്ണം വിജയിച്ചപ്പോൾ രണ്ട് സമനിലയും നാല് തോൽവിയും മയാമി നേരിട്ടു. ഈ മാസം 22ന് ആരംഭിക്കുന്ന മേജർ ലീഗ് സോക്കറിലെ ആദ്യ മത്സരത്തിൽ ഇന്റർ മയാമി റയൽ സാൾട്ട് ലേക്കിനെ നേരിടും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us