റിയാദ്: സൂപ്പര് താരം ലയണല് മെസ്സി എംഎല്എസ് ക്ലബ്ബായ ഇന്റര് മയാമിയിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് നെയ്മര്. നിലവില് സൗദി ക്ലബ്ബ് അല് ഹിലാല് താരമായ നെയ്മര് പരിക്ക് കാരണം മാസങ്ങളായി കളിക്കളത്തില് നിന്ന് വിട്ടുനില്ക്കുകയാണ്. ബ്രസീലിയന് സൂപ്പര് താരം സൗദി പ്രോ ലീഗ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്ക്ക് ശക്തി പകരുന്ന റിപ്പോര്ട്ടുകളാണ് ഇപ്പോള് പുറത്തുവരുന്നത്.
نيمار:
— Messi World (@M10GOAT) February 15, 2024
لقد تحدثت مع ليونيل ميسي، وطلب منّي ان آتي لإنتر ميامي pic.twitter.com/sDtHJUVl9F
'ഞാന് ലയണല് മെസ്സിയുമായി സംസാരിച്ചു. അദ്ദേഹം എന്നോട് ഇന്റര് മയാമിയിലേക്ക് വരാന് ആവശ്യപ്പെട്ടു', നെയ്മര് ഔദ്യോഗിക പ്രസ്താവനയിലൂടെ വെളിപ്പെടുത്തി. മയാമിയിലേക്ക് എത്തുന്നതിന് മുന്പും തന്നെ മെസ്സി ക്ഷണിച്ചെന്ന് ലൂയി സുവാരസും വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നെയ്മറും മയാമിയിലേക്ക് എത്താനുള്ള സാധ്യത വർദ്ധിക്കുകയാണ്.
ബ്രസീലിയന് സൂപ്പര് താരം ഇന്റര് മയാമിയിലേക്ക് കൂടുമാറിയാല് ആരാധകര് ഏറെ കാത്തിരിക്കുന്ന 'എംഎസ്എന് ത്രയം' ഒരിക്കല് കൂടി ഒരുമിക്കും. ബാഴ്സലോണയിലെ ഏറ്റവും മികച്ച മുന്നേറ്റ നിരയാണ് മെസ്സി-സുവാരസ്-നെയ്മര് ത്രയം. നെയ്മര് പിഎസ്ജിയിലേക്ക് ചേക്കേറിയതോടെയാണ് ഈ 'ഹിറ്റ് കോംബോ' പിളര്ന്നത്. പിന്നീട് നെയ്മറിന് പിന്നാലെ മെസ്സിയും പാരീസിലേക്കെത്തിയെങ്കിലും ബാഴ്സലോണയിലെ മികവ് തുടര്ന്നില്ല.
ബ്രസീലിന് തിരിച്ചടി; നെയ്മറിന് കോപ്പ അമേരിക്ക നഷ്ടമാകുംപിഎസ്ജി വിട്ട അര്ജന്റീന നായകന് പിന്നാലെ ബാഴ്സലോണയിലെ സഹ താരങ്ങളായ ലൂയി സുവാരസ്, സെര്ജിയോ ബുസ്ക്വെറ്റ്സ്, ജോര്ഡി ആല്ബ എന്നിവരും അമേരിക്കന് ക്ലബ്ബിലെത്തിയിരുന്നു. ഇവര്ക്കൊപ്പം നെയ്മറും ഒരുമിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്.