ബുന്ദസ്ലിഗയിൽ ബയേണിന് വീണ്ടും തോൽവി; ലെവർകുസൈന് പ്രതീക്ഷ

തുടർതോൽവിയിലും പരിശീലകൻ തോമസ് തുഹലിനെ പുറത്താക്കില്ലെന്ന് ക്ലബ് അധികൃതർ അറിയിച്ചു.

dot image

ബെർലിൻ: ജർമ്മൻ ഫുട്ബോൾ ലീഗിൽ ബയേൺ മ്യൂണികിന് വീണ്ടും തോൽവി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബോഹുമാണ് നിലവിലത്തെ ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയത്. ബുന്ദസ്ലിഗയിൽ ബയേണിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ബയർ ലെവർകുസൈനുമായി ഇപ്പോൾ ബയേണിന് എട്ട് പോയിന്റ് വ്യത്യാസമുണ്ട്.

കഴിഞ്ഞ 11 തവണയും ജർമ്മൻ ഫുട്ബോളിന്റെ ചാമ്പ്യന്മാരായത് ബയേൺ മ്യൂണികായിരുന്നു. ഇത്തവണ ചരിത്രത്തിലാദ്യമായി ലെവർകുസൈൻ ജർമ്മൻ ഫുട്ബോളിന്റെ രാജാക്കന്മാരാകുമോയെന്നും കാത്തിരുന്നു കാണണം. ബോഹുമിനെതിരെ ബയേണിന് വേണ്ടി ജമാൽ മുസിയാല, ഹാരി കെയ്ൻ എന്നിവർ ഗോൾ നേടി. തകുമ അസാനോ, കെവൻ ഷ്ലോട്ടർബെക്ക്, കെവിൻ സ്റ്റോഗർ എന്നിവരാണ് ബോഹുമിനായി ഗോളുകൾ നേടിയത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ലൂട്ടൺ ടൗണിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

ചാമ്പ്യൻസ് ലീഗിലും ബുന്ദസ്ലിഗയിലുമായി ബയേൺ മ്യൂണികിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. തുടർതോൽവിയിലും പരിശീലകൻ തോമസ് തുഹലിനെ പുറത്താക്കില്ലെന്ന് ക്ലബ് അധികൃതർ അറിയിച്ചു. അടുത്ത മത്സരങ്ങളിൽ തിരിച്ചുവരവിനുള്ള ശ്രമമാണ് ക്ലബ് നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി.

dot image
To advertise here,contact us
dot image