മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദ മത്സരത്തിൽ അത്ലറ്റികോ ഡി മാഡ്രിഡിനെ വീഴ്ത്തി ഇന്റർ മിലാൻ. എതിരില്ലാത്ത ഒരു ഗോളിനാണ് ഇറ്റാലിയൻ ക്ലബിന്റെ വിജയം. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മാര്‍ക്കോ അര്‍നോട്ടോവിച്ച് 79-ാം മിനിറ്റിൽ ഇന്ററിനായി വിജയഗോൾ നേടി. അതിനിടെ ഇന്ററിനായി ഗോൾ നേടാനുള്ള ചില അവസരങ്ങൾ ലൗട്ടാരോ മാർട്ടിനെസ് നഷ്ടപ്പെടുത്തി.
മറ്റൊരു മത്സരത്തിൽ നെതർലാൻഡ്സ് ക്ലബ് പി എസ് വി ഐന്തോവൻ ജർമ്മൻ ക്ലബ് ബൊറൂസ്യ ഡോർട്ട്മുണ്ടിനോട് സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡോർട്ട്മുണ്ട് മുന്നിലെത്തി. 24-ാം മിനിറ്റിൽ ഡോണെൽ മാലെൻ ജർമ്മൻ ക്ലബിനായി ഗോൾ അടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ 56-ാം മിനിറ്റിൽ ലുക്ക് ഡി ജോംഗിന്റെ ഗോളിലൂടെ പി എസ് വി സമനില പിടിക്കുകയായിരുന്നു.
ഇന്ത്യയിൽ ക്രിക്കറ്റ് ടൂർണമെന്റ് കളിക്കാൻ നേപ്പാൾ; ലോകകപ്പ് ഒരുക്കം ലക്ഷ്യംനാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ സ്പാനിഷ് ക്ലബ് ബാഴ്സലോണ ഇറ്റാലിയൻ ക്ലബ് നാപ്പോളിയെ നേരിടും. നാപ്പോളിയുടെ തട്ടകത്തിലാണ് മത്സരം. മറ്റൊരു മത്സരത്തിൽ പോർച്ചുഗൽ ക്ലബ് എഫ് സി പോര്‍ട്ടോ ഇംഗ്ലീഷ് ക്ലബ് ആഴ്സണലിനെ നേരിടും. രണ്ട് മത്സരങ്ങളും നാളെ പുലർച്ചെ 1.30നാണ്.