വീണുകിടന്ന താരത്തിന് മുകളിലൂടെ അസാമാന്യ ഡ്രിബ്ലിങ്ങുമായി മെസ്സി; സോഷ്യല് മീഡിയയില് വിമര്ശനം

ഗോള് നേടാനായില്ലെങ്കിലും സൂപ്പര് താരങ്ങളായ ലയണല് മെസ്സിയും ലൂയി സുവാരസും അസിസ്റ്റുകള് നല്കി കളം നിറഞ്ഞിരുന്നു

dot image

ഫ്ലോറിഡ: മേജര് ലീഗ് സോക്കർ സീസണിലെ ആദ്യ മത്സരത്തില് തകർപ്പന് വിജയമാണ് ലയണല് മെസ്സിയുടെ ഇന്റര് മയാമി സ്വന്തമാക്കിയിരിക്കുന്നത് . റയല് സാള്ട്ട് ലേക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകള്ക്ക് പരാജയപ്പെടുത്തിയാണ് മയാമി തുടക്കം ഗംഭീരമാക്കിയത്. ഗോള് നേടാനായില്ലെങ്കിലും സൂപ്പര് താരങ്ങളായ ലയണല് മെസ്സിയും ലൂയി സുവാരസും അസിസ്റ്റുകള് നല്കി കളം നിറഞ്ഞിരുന്നു.

മെസ്സിക്കും സുവാരസിനും അസിസ്റ്റ്; എം എൽ എസിൽ ഇന്റർ മയാമിക്ക് ജയത്തുടക്കം

മത്സരത്തില് മെസ്സിയുടെ ഒരു ഡ്രിബ്ലിങ്ങിന്റെ വീഡിയോ ആണ് ഇപ്പോള് വൈറലാവുന്നത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില് വീണുകിടക്കുകയായിരുന്ന ഒരു സാള്ട്ട് ലേക്ക് താരത്തിന് മുകളിലൂടെ പന്ത് എടുത്ത് മെസ്സി എതിര്ബോക്സിലേക്ക് മുന്നേറി. പിന്നാലെ ശക്തമായ ഒരു ഷോട്ടിന് മെസ്സി ശ്രമിച്ചെങ്കിലും അത് ഡിഫന്ഡര് തടഞ്ഞു.

ഈ വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. മെസ്സിയുടെ ഡ്രിബ്ലിങ് കഴിവിനെ പുകഴ്ത്തി ചിലര് എത്തിയപ്പോള് കൂടുതല് പേരും വിമര്ശിച്ചാണ് രംഗത്തെത്തിയത്. എതിര് ടീം താരം പരിക്കുപറ്റി വീണുകിടക്കുമ്പോള് അതിന് മുന്പിലൂടെ കളി തുടര്ന്നതാണ് മെസ്സിയെ വിമര്ശനത്തിനിരയാക്കിയത്. മെസ്സിയുടെ ഈ പ്രവൃത്തി ബഹുമാനമില്ലായ്മയാണെന്നാണ് ചിലര് പറയുന്നത്. ഒരു താരം വീണുകിടക്കുമ്പോഴും മെസ്സിയുടെ ശ്രദ്ധ സ്കോറിങ്ങിലാണെന്നും കമന്റുകളുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us