മ്യൂണിക്: ജർമ്മൻ ഫുട്ബോൾ ബുന്ദസ്ലിഗയിൽ ബയേൺ മ്യൂണിക് തുടർച്ചയായി രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടു. ചാമ്പ്യൻസ് ലീഗിലടക്കം തുടർച്ചയായ മൂന്ന് തോൽവികളാണ് ബയേണിന് നേരിടേണ്ടി വന്നത്. കഴിഞ്ഞ 11 വർഷങ്ങളിലും ബുന്ദസ്ലിഗയിൽ ചാമ്പ്യന്മാരായിരുന്നു ബയേൺ. എന്നാൽ ഇത്തവണ ജർമ്മൻ രാജാക്കന്മാരാകാൻ ഇനിയുള്ള മത്സരങ്ങൾ ബയേണിന് നിർണാകമാണ്. പിന്നാലെ പരിശീലക സ്ഥാനത്ത് നിന്ന് തോമസ് തുഹലിനെ മാറ്റാനൊരുങ്ങുകയാണ് ജർമ്മൻ ക്ലബ്.
ജൂൺ 30ന് ക്ലബ് വിടുമെന്ന് തോമസ് തുഹലും സ്ഥിരീകരിച്ചു. പിന്നാലെ തുഹലിന്റെ പുതിയ ക്ലബ് ഏതെന്ന ചർച്ചകളും ആരംഭിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചുപോകുമെന്നാണ് ഒരു റിപ്പോർട്ട്. പ്രീമിയർ ലീഗിൽ പ്രതിസന്ധി നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ തുഹൽ പരിശീലിപ്പിക്കുമെന്നാണ് സൂചന. മുമ്പ് ഇംഗ്ലീഷ് ക്ലബ് ചെൽസിയെ തുഹൽ പരിശീലിപ്പിച്ചിട്ടുണ്ട്. 2021ൽ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തത് തുഹേൽ ആണ്.
അഞ്ച് ടെസ്റ്റും കളിക്കാൻ ബുംറ ആഗ്രഹിച്ചു; പക്ഷേ ബിസിസിഐ പദ്ധതി വേറെയായിരുന്നുസാവി ഹെർണാണ്ടസിന് പകരക്കാരനായി തുഹൽ ബാഴ്സയുടെ പരിശീലകനാകും എന്നും റിപ്പോർട്ടുകളുണ്ട്. ലാ ലീഗയിലെ ക്ലബിനെ പരിശീലിപ്പിക്കും എന്ന് തുഹൽ പറഞ്ഞിരുന്നു. ഈ സീസണിനൊടുവിൽ ബാഴ്സ വിടുമെന്ന സാവിയുടെ വാക്കുകൾക്ക് പിന്നാലെയാണ് തുഹലിന്റെ പ്രസ്താവന വന്നത്.